അറ്റകുറ്റപ്പണികള്‍ക്കായി നാല് വര്‍ഷത്തോളമായി അടച്ചിട്ടിരുന്ന കുവൈറ്റ് സിറ്റിയിലെ ദര്‍വാസ അബ്ദുള്‍ റസാഖ് വീണ്ടും തുറക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു

പൊതുമരാമത്ത് മന്ത്രി ഡോ. നൂറ അല്‍ മിഷാന്‍ ഉടന്‍ സ്ഥലം സന്ദര്‍ശിച്ച് പുരോഗതി പരിശോധിക്കും.

New Update
Darwaza Abdul Razzaq

കുവൈറ്റ്: കുവൈറ്റില്‍ അറ്റകുറ്റപ്പണികള്‍ക്കായി നാല് വര്‍ഷത്തോളമായി അടച്ചിട്ടിരുന്ന കുവൈറ്റ് സിറ്റിയിലെ ദര്‍വാസ അബ്ദുള്‍ റസാഖ് വീണ്ടും തുറക്കുന്നതിനുള്ള ഒരുക്കങ്ങള്‍ റോഡ്സ് പബ്ലിക് അതോറിറ്റി പൂര്‍ത്തിയാക്കുന്നു. 

Advertisment

ജനറല്‍ അതോറിറ്റി ഫോര്‍ റോഡ്‌സില്‍ നിന്നുള്ള വിവരമറിഞ്ഞ വൃത്തങ്ങള്‍ പറയുന്നതനുസരിച്ച്, അല്‍-ദര്‍വാസ ഇന്റര്‍സെക്ഷന്‍ ഈ ആഴ്ച അവസാനമോ അടുത്ത ആഴ്ച ആദ്യമോ വീണ്ടും തുറക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഈ പദ്ധതിയുടെ കരാറുകാരന്‍ നടപ്പാത പൂര്‍ത്തീകരിക്കുന്നതിന്റെ അവസാന ഘട്ടത്തിലാണെന്നും വൃത്തങ്ങള്‍ അറിയിച്ചു. 

പൊതുമരാമത്ത് മന്ത്രി ഡോ. നൂറ അല്‍ മിഷാന്‍ ഉടന്‍ സ്ഥലം സന്ദര്‍ശിച്ച് പുരോഗതി പരിശോധിക്കും. പുനരാരംഭിക്കുന്ന തീയതി ഔദ്യോഗികമായി പ്രഖ്യാപിക്കും. 

ദര്‍വാസ അബ്ദുല്‍റസാഖ് വീണ്ടും തുറക്കുന്നത് പ്രദേശത്തെ ഗതാഗതപ്രശ്‌നം ഗണ്യമായി ലഘൂകരിക്കുമെന്നും യാത്രക്കാര്‍ക്കുള്ള കണക്റ്റിവിറ്റി പുനഃസ്ഥാപിക്കുമെന്നും പ്രതീക്ഷിക്കുന്നതായും മന്ത്രാലയം അറിയിച്ചു

Advertisment