New Update
/sathyam/media/media_files/QBEJwrkDq8Nz07cDsBtM.jpg)
കുവൈറ്റ്: കുവൈറ്റില്‍ മയക്കുമരുന്ന് ഇറക്കുമതി ചെയ്ത കേസില്‍ നാല് പേരെ പബ്ലിക് പ്രോസിക്യൂഷന് റഫര്‍ ചെയ്തു. 160 കിലോഗ്രാം ഹാഷിഷ് കടല്‍മാര്‍ഗം കടത്താന്‍ ശ്രമിച്ച പ്രതികളെയാണ് പിടികൂടിയത്.
Advertisment
ആഭ്യന്തര മന്ത്രാലയത്തിന്റെ ജനറല്‍ ഡിപ്പാര്‍ട്ട്മെന്റും കോസ്റ്റ് ഗാര്‍ഡിന്റെ ജനറല്‍ ഡിപ്പാര്‍ട്ട്മെന്റുമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പബ്ലിക് പ്രോസിക്യൂഷന്‍ നല്‍കിയ രഹസ്യ വിവരത്തെ തുടര്‍ന്നാണ് അറസ്റ്റ്.
മറ്റൊരു സംഭവത്തില്‍ ഷുവൈഖ് തുറമുഖം വഴിയുള്ള മദ്യക്കടത്ത് തടഞ്ഞു. അന്വേഷണം പൂര്‍ത്തിയാകുകയും കേസില്‍ ഉള്‍പ്പെട്ട എല്ലാ പ്രതികളും പിടിയിലാവുകയും ചെയ്താല്‍ സംഭവം സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയം വിശദമായ പ്രസ്താവന പുറത്തിറക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us