New Update
/sathyam/media/media_files/2025/07/15/arrest-2025-07-15-21-30-49.jpg)
കുവൈറ്റ്: കുവൈറ്റിലെ ഹവല്ലി ഗവർണറേറ്റിൽ പ്രവർത്തിക്കുന്ന ഒരു മെഡിക്കൽ സെന്ററിൽ മാൻപവർ അതോറിറ്റി നടത്തിയ പരിശോധനയിൽ വലിയ ക്രമക്കേടുകൾ കണ്ടെത്തി.
Advertisment
ചർമ്മരോഗ ചികിത്സയ്ക്ക് മാത്രം അനുമതിയുള്ള ഈ കേന്ദ്രത്തിൽ നിയമവിരുദ്ധമായി ഗൈനക്കോളജി, ദന്തചികിത്സ, ഹെയർ ട്രാൻസ്പ്ലാന്റ് എന്നീ വിഭാഗങ്ങൾ പ്രവർത്തിക്കുന്നതായാണ് അധികൃതർ കണ്ടെത്തിയത്.
മതിയായ മെഡിക്കൽ ലൈസൻസുകളില്ലാതെ ഈ വിഭാഗങ്ങളിൽ ജോലി ചെയ്തിരുന്ന അഞ്ച് തൊഴിലാളികളെ ഉദ്യോഗസ്ഥർ പിടികൂടി.
സ്ഥാപനത്തിന്റെ ലൈസൻസിന് വിരുദ്ധമായ പ്രവർത്തനങ്ങൾ നടത്തിയതിനും നിയമം ലംഘിച്ച് തൊഴിലാളികളെ നിയമിച്ചതിനും കേന്ദ്രത്തിനെതിരെ കർശന നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us