New Update
/sathyam/media/media_files/vvKuPwBEAPyoT7IxyQ5V.jpg)
മനാമ: പാലക്കാട് പ്രവാസി അസോസിയേഷൻ ജനുവരി 18 നു രാത്രി സാക്കീറിൽ "വിൻറെർ വണ്ടർ" എന്ന പേരിൽ വിപുലവും വൈവിധ്യവുമായ ഡെസേർട് ക്യാമ്പ് സംഘടിപ്പിച്ചു.
Advertisment
നിരവധി അംഗങ്ങളും അവരുടെ സുഹൃദ് കുടുംബങ്ങളും പങ്കെടുത്ത പരിപാടിയിൽ തനതു അറേബ്യൻ വിഭവങ്ങൾ,ക്യാമ്പ് ഫയർ,പാട്ടുകൾ,വിവിധതരം മത്സരകളികൾ തുടങ്ങി വൈവിധ്യങ്ങളായ നിരവധി പരിപാടികളാൽ സമ്പന്നമായ ക്യാമ്പ് ഒരു യാഥാർഥ്യ അറേബ്യൻ ശൈത്യ രാവ് സമ്മാനിച്ചു.
കൺവീനർമാരായ രാജീവ്,പ്രദീപ്,ഹക്കിം എന്നിവർ നിയന്ത്രിച്ച ക്യാമ്പ് എന്തുകൊണ്ടും മികച്ചതായിരുന്നു എന്നും പ്രവാസജീവിതത്തിൽ വിരസത അകറ്റാനും കൂട്ടുചേർന്നു സന്തോഷിക്കാനും ഇതുപോലുള്ള ക്യാമ്പുകൾ ഇനിയും സംഘടിപ്പിക്കാൻ കഴിയട്ടെ എന്നും രക്ഷാധികാരികളായ ജയശങ്കർ,ദീപക് മേനോൻ,ശ്രീധർ തേറമ്പിൽ എന്നിവർ ആശംസിച്ചു.