New Update
/sathyam/media/media_files/2025/02/13/uAGVQMUDrpg36r3CIq8V.jpeg)
റിയാദ്: ശൈത്യകാല മരുഭൂമിയുടെ സൗന്ദര്യ യാത്രകള്‍ കാണുന്നതിനും മൂന്ന് ദിവസത്തെ യാത്ര കുടുംബങ്ങളോടൊപ്പം ഗള്‍ഫ് മലയാളി ഫെഡറേഷന്‍ സംഘടിപ്പിച്ചു.
Advertisment
ശൈത്യകാലം സൗദി അറേബ്യയുടെ മരുഭൂമി കാഴ്ചകള്‍ കാണുവാനും പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുവാനും കുടുംബങ്ങളോടൊപ്പം ആടിയും പാടിയും മത്സരങ്ങള്‍ നടത്തിയും രാത്രികാല ബാര്‍ബിക്യു നൈറ്റുകള്‍ നടത്തിയും ടൂര്‍ സംഘടിപ്പിച്ചു.
പ്രവാസ ജീവിതത്തില്‍ മാനസിക സംഘര്‍ഷങ്ങള്‍ അകറ്റുവാനും കുടുംബങ്ങള്‍ തമ്മില്‍ പരസ്പരം പരിചയപ്പെടുവാനും സ്‌നേഹ സൗഹൃദ ബന്ധങ്ങള്‍ ഊട്ടി ഉറപ്പിക്കുന്നതിനും ബോധവല്‍ക്കരണ ക്ലാസുകള്‍ എടുക്കുന്നതിനും യാത്ര ഒരു പഠന യാത്രയാക്കി മാറ്റുവാന്‍ സാധിച്ചു എന്ന് സംഘാടകര്‍ പറഞ്ഞു.