/sathyam/media/media_files/2025/12/12/dheeram-2025-12-12-12-27-27.jpg)
ദുബായ്: പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന മലയാള ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രം 'ധീരം' ഗൾഫ് രാജ്യങ്ങളിൽ റിലീസ് ഇല്ല.
സെൻസർ ബോർഡിന്റെ വിലക്കിനെ തുടർന്നാണ് യുഎഇ, സൗദി അറേബ്യ, കുവൈറ്റ് ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലെ റിലീസ് നിർത്തിവെച്ചതായി അണിയറപ്രവർത്തകർ അറിയിച്ചത്. ചിത്രം ജി സി സി റിലീസിനായി തയ്യാറെടുക്കവെയാണ് ഇത്.
റിലീസ് ദിനത്തിൽ യുഎഇയിൽ വെച്ച് പ്രേക്ഷകരുമായി സിനിമ കാണാൻ കാത്തിരുന്നെന്നും, എന്നാൽ സെൻസർ വിലക്ക് മൂലം അത് സാധ്യമല്ലെന്നും നടൻ ഇന്ദ്രജിത്ത് സുകുമാരൻ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.
ചിത്രം കണ്ട പ്രേക്ഷകർക്ക് അദ്ദേഹം നന്ദിയും അറിയിച്ചിട്ടുണ്ട്.
റിപ്പോർട്ടുകൾ പ്രകാരം, സിനിമയിൽ ഒരു ട്രാൻസ്ജെൻഡർ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഈ കഥാപാത്രത്തെ ട്രാൻസ്ജെൻഡർ വ്യക്തി തന്നെയാണ് അവതരിപ്പിച്ചിരിക്കുന്നത്. ഈ വിഷയവുമായി ബന്ധപ്പെട്ട ചില ഉള്ളടക്കങ്ങളാണ് വിലക്കിന് കാരണമായതെന്നാണ് സൂചന.
കുവൈറ്റിൽ ട്രാൻസ്ജെൻഡറുമായി ബന്ധപ്പെട്ട രംഗങ്ങൾ ഒഴിവാക്കണമെന്ന് ആവശ്യമുയർന്നിരുന്നതായും എന്നാൽ സൗദി അറേബ്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ പൂർണ്ണമായും നിരോധനം ഏർപ്പെടുത്തുകയായിരുന്നു എന്നാണ് വിവരം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us