ഡോ . മഹേഷ് പിള്ളയുടെ  ''മിറാബിലെ - ദി ട്രാവലേര്‍സ് വ്യൂ ഫൈന്‍ഡര്‍'' പ്രകാശനം ചെയ്തു

ഇരുപത്തേഴോളം രാഷ്ട്രങ്ങളിലെ 136ല്‍ അധികം സ്ഥലങ്ങളില്‍ സന്ദര്‍ശിച്ച അനുഭവങ്ങളെ  ആസ്പദമാക്കി ഡോ. മഹേഷ് പിള്ള രചിച്ച ''മിറാബിലെ - ദി ട്രാവലേര്‍സ് വ്യൂ ഫൈന്‍ഡര്‍'' എന്ന പുസ്തകം റിയാദ് മലാസിലെ ചെറീസ് ഓഡിറ്റോറിയത്തിലെ പ്രൗഢഗംഭീരമായ സദസ്സിനു മുന്നില്‍  സസ്‌റ്റൈനബിലിറ്റി ഗ്രൂപ്പ് ഓഫ് കമ്പനി ജനറല്‍ മാനേജര്‍ മുആത്ത് അലന്‍ഗരി പ്രകാശനം ചെയ്തു.

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update
RAFI QWWE

റിയാദ്: ഇരുപത്തേഴോളം രാഷ്ട്രങ്ങളിലെ 136ല്‍ അധികം സ്ഥലങ്ങളില്‍ സന്ദര്‍ശിച്ച അനുഭവങ്ങളെ  ആസ്പദമാക്കി ഡോ. മഹേഷ് പിള്ള രചിച്ച ''മിറാബിലെ - ദി ട്രാവലേര്‍സ് വ്യൂ ഫൈന്‍ഡര്‍'' എന്ന പുസ്തകം റിയാദ് മലാസിലെ ചെറീസ് ഓഡിറ്റോറിയത്തിലെ പ്രൗഢഗംഭീരമായ സദസ്സിനു മുന്നില്‍  സസ്‌റ്റൈനബിലിറ്റി ഗ്രൂപ്പ് ഓഫ് കമ്പനി ജനറല്‍ മാനേജര്‍ മുആത്ത് അലന്‍ഗരി പ്രകാശനം ചെയ്തു.

Advertisment

തന്റെ ജീവിതത്തിലെ ഒദ്യോഗികവും അനൗദ്യോഗികവുമായ നിരവധി യാത്രകളിലെ അവിസ്മരണീയമായ സംഭവങ്ങളുടെയും അനുഭവിച്ചറിഞ്ഞ വൈവിധ്യമാര്‍ന്ന സംസ്‌കാരങ്ങളുടെയും സമ്പന്നമായൊരു വിവരണമാണ് ഗ്രന്ഥകാരന്‍  ഈ പുസ്തകത്തിലൂടെ പങ്കുവെക്കുന്നത്.

  യാത്രാനുഭവങ്ങളിലൂടെ തന്നെ മാനുഷിക മൂല്യങ്ങളെ പറ്റി പ്രദിപാതിക്കുകയും ബന്ധങ്ങളെ പറ്റി വായനക്കാരെ ബോധവാന്‍മാരാക്കുകയും വിശാലമായ ലോകത്തെ അടുത്തറിയാന്‍ രചയിതാവ് അവരെ പ്രേരിപ്പിക്കുകയും ചെയ്യുന്നുണ്ട്.

 ആലപ്പുഴ ഹരിപ്പാട് സ്വദേശിയായ ഡോ. മഹേഷ് പിള്ള,  മോട്ടിവേഷനല്‍ സ്പീക്കറും സുരക്ഷ വിദഗ്ധനും ആണ്. പിഎച്ച്ഡിയും രണ്ട് ബിരുദാനന്തര ബിരുദങ്ങളും നിരവധി അന്താരാഷ്ട്ര സര്‍ട്ടിഫിക്കേഷനുകളും അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്. ആരോഗ്യം സുരക്ഷ, പരിതസ്ഥിതി പരിപാലനം തുടങ്ങിയ വിഷയങ്ങളിലുള്ള അറിവും പരിചയവും ഈ ഗ്രന്ഥരചനയില്‍ അദ്ദേഹത്തിന്  മുതല്‍ കൂട്ടായിട്ടുണ്ട്.

പുസ്തക പ്രകാശന വേളയില്‍ അബ്ദുള്‍ അസീസ് അലന്‍ഗിരി, മജീദ് അലന്‍ഗരി, മാധ്യമ പ്രവര്‍ത്തകന്‍ ജയന്‍ കൊടുങ്ങല്ലൂര്‍, ടോസ്റ്റ് മാസ്റ്റര്‍ റസൂല്‍ സാലം, എസ് ആര്‍ ശ്രീധര്‍, നീതു രതീഷ്, സുനില്‍ ഇടിക്കുള, ജിജോ കോശി, നരേഷ്, നന്ദു കൊട്ടാരത്ത്,  തറവാട് കൂട്ടായ്മ ഭാരവാഹികളായ ഷിജു, അഖില്‍, ശ്രീകാന്ത്, സന്തോഷ് എന്നിവരും മറ്റ് നിരവധി അഭ്യുദയകാംക്ഷികളും സംബന്ധിക്കുകയും പുസ്തകത്തെയും  ഗ്രന്ഥകാരനെയും കുറിച്ച് അഭിപ്രായം പങ്കുവെക്കുകയും ചെയ്തു.

Advertisment