സൗദി: അന്താരാഷ്ട്ര ഡോഗ് ഷോയ്ക്ക് അടുത്ത മാസം സൗദിയിൽ തുടക്കമാകും. റിയാദ് സീസണിന്റെ ഭാഗമായി ഡിസംബർ രണ്ട് മുതൽ ഏഴ് വരെയായിരിക്കും അന്താരാഷ്ട്ര ഡോഗ് ഷോ സംഘടിപ്പിക്കപ്പെടുന്നത്.
അഞ്ച് ചാമ്പ്യൻഷിപ്പുകളും, വിവിധ ഷോകളും, വിനോദ പരിപാടികളും ഉൾപ്പെട്ടതാണ് ഷോ. അറേബ്യൻ പരമ്പരാഗത കാട്ടു നായകളെ ഉപയോഗിച്ചുള്ള സലൂക്കി റേസ്, നായയുടെ പ്രവർത്തന ശേഷിയും ബുദ്ധിയും പരീക്ഷിക്കുന്ന മത്സരങ്ങൾ, അജിലിറ്റി ഷോ അഥവാ പരിശീലനത്തിലൂടെ നേടിയെടുത്ത തീരുമാനമെടുക്കാനുള്ള കഴിവ് പരീക്ഷിക്കൽ, സൗന്ദര്യ മത്സരം, വിനോദത്തിനായുള്ള നായകളുടെ വിവിധ പരിപാടികൾ എന്നിവയും ഷോയുടെ ഭാഗമാകും.
സൗദി ജനറൽ എന്റർടൈൻമെൻ്റ് അതോറിറ്റിയുടെ നേതൃത്വത്തിലാണ് ഷോ നടത്തപ്പെടുക. കഴിഞ്ഞ വർഷം 250 ലധികം നായകളാണ് മേളയിൽ പങ്കെടുത്തത്.