ഇറാന്റെ ആണവ കേന്ദ്രങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾക്ക് വലിയ വില നൽകേണ്ടി വരും. മുന്നറിയിപ്പുമായി ഖത്തർ

ഇറാനിലെ ജനവാസ കേന്ദ്രങ്ങളെയും ആണവ കേന്ദ്രങ്ങളെയും ലക്ഷ്യമിട്ട് ഇസ്രായേൽ ആക്രമണം നടത്തുന്ന സാഹചര്യത്തിലാണ് ആശങ്കയുമായി ഖത്തർ രംഗത്തെത്തിയത്.

New Update
qatar

 ദോഹ: ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങൾക്ക് വലിയ വില നൽകേണ്ടി വരുമെന്ന മുന്നറിയിപ്പുമായി ഖത്തർ. ആണവ കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചുള്ള ആക്രമണങ്ങൾ പ്രത്യാഘാതമുണ്ടാക്കും.

Advertisment

ആഗോള ഊർജ്ജ വിപണിയെയും പ്രാദേശിക സുരക്ഷയെയും ഇത് ബാധിക്കുമെന്ന് ഖത്തര്‍ വിദേശകാര്യ വക്താവ് മാജിദ് അല്‍ അന്‍സാരി മുന്നറിയിപ്പ് നല്‍കി.

ഇറാനിലെ ജനവാസ കേന്ദ്രങ്ങളെയും ആണവ കേന്ദ്രങ്ങളെയും ലക്ഷ്യമിട്ട് ഇസ്രായേൽ ആക്രമണം നടത്തുന്ന സാഹചര്യത്തിലാണ് ആശങ്കയുമായി ഖത്തർ രംഗത്തെത്തിയത്.

തുടർച്ചയായ സംഘർഷങ്ങൾക്ക് നേതൃത്വം നൽകുകയും, മേഖലയിലെ ഇതര ഭാഗങ്ങളിലേക്ക് ആക്രമണം വ്യാപിപ്പിക്കുകയുമാണ് ഇസ്രായേല്‍. 

പശ്ചിമേഷ്യയിലെ എല്ലാ രാജ്യങ്ങളും സംഘർഷം ലഘൂകരിക്കാൻ ശ്രമിക്കുമ്പോൾ, മേഖലയിലെ ഒരു കൂട്ടർ മാത്രം സമാധാന ശ്രമങ്ങൾ പരാജയപ്പെടുത്തുന്നു.

നിലവില്‍ നോര്‍ത്ത് ഫീല്‍ഡ് ഉള്‍പ്പെടെ ഖത്തറില്‍ എല്‍എന്‍ജി ഉല്‍പാദന കേന്ദ്രങ്ങള്‍ സുരക്ഷിതമാണെന്നും മാജിദ് അല്‍ അന്‍സാരി പറഞ്ഞു

Advertisment