ദോഹ: കഴിഞ്ഞ 17 വര്‍ഷമായി ഹമദ് ആശുപത്രിയില്‍ നേഴ്സായി സേവനമനുഷ്ഠിച്ച ചെങ്ങന്നൂര്‍ പുത്തന്‍കാവ് എടവത്തറ പീടികയില്‍ വീട്ടില്‍ മറിയാമ്മ ജോര്‍ജ്(54) ദോഹയില്‍ നിര്യാതയായി. വിമന്‍സ് ഹോസ്പിറ്റലിലെ പ്രസവവാര്‍ഡില്‍ നെഴ്സായിരുന്നു.
അവധിക്കായി നാട്ടിലേക്ക് പോകാനിരിക്കെ അര്‍ബുദം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.
ഭര്‍ത്താവ് ഫിലിപ് മാത്യു ഖത്തറിലുണ്ട്. മകള്‍ : സാറാ മറിയം ഫിലിപ്പ്.
നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും