/sathyam/media/media_files/dAlCf8l84OoqoS6vYgoT.jpg)
കുവൈത്ത്: ഫിലിപ്പീന്‍സില്‍ നിന്നും പുതുതായി റിക്രൂട്ട് ചെയ്യപ്പെട്ട ഗാര്‍ഹിക ജീവനക്കാര്‍ രണ്ട് ദിവസങ്ങള്‍ക്കകം കുവൈത്തില്‍ എത്തും. ഒരു വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് ഫിലിപ്പീന്‍സില്‍ നിന്നും ഗാര്‍ഹിക ജീവനക്കാരെ റിക്രൂട്ട് ചെയ്യുന്നത്.
ഫിലിപ്പീനോ ഗാര്‍ഹിക ജീവനക്കാരി കുവൈത്തി വീട്ടില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ടതിനെ തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങളെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം കുവൈത്തിലേക്ക് പുതിയ തൊഴിലാളികളെ അയക്കുന്നതിനും സ്വീകരിക്കുന്നതിനും ഇരു രാജ്യങ്ങളും വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.
തുടര്‍ന്ന് നടത്തിയ ചര്‍ച്ചകളിലാണ് വിലക്ക് നീക്കിയത്. രാജ്യത്തേ ഗാര്‍ഹിക തൊഴിലാളി മേഖലയില്‍ നിലവില്‍ കടുത്ത ക്ഷാമം നേരിടുന്നതായാണ് റിപ്പോര്‍ട്ട്.
വരും ദിവസങ്ങളില്‍ ഫിലിപ്പീന്‍സില്‍ നിന്നും കൂടുതല്‍ തൊഴിലാളികള്‍ എത്തുന്നതോടെ ഗാര്‍ഹിക തൊഴിലാളി ക്ഷാമത്തിനു കുറച്ചെങ്കിലും പരിഹാരം ഉണ്ടാകുമെന്നാണ് കരുതുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us