/sathyam/media/media_files/2025/01/01/2HYBgdbR5hu7coiXOU7p.jpeg)
ജിദ്ദ: ആധുനിക അറബി ഭാഷാ പഠന സാധ്യതകളെക്കുറിച്ച് ചര്‍ച്ച ചെയ്ത് ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ക്ക് മാര്‍ഗ്ഗ രേഖേ സമര്‍പ്പിക്കാനായി ജനുവരി മൂന്നിന്ന് ജിദ്ദയില്‍ സംഘടിപ്പിക്കുന്ന ആഗോള സമ്മേളനത്തില്‍ പങ്കെടുക്കാനായി ഇന്ത്യയില്‍ നിന്നുള്ള ഏക പ്രതിനിധിയായി പ്രമുഖ അറബി ഭാഷാ പണ്ഡിതന്‍ ഡോ.ഹുസൈന്‍ യാത്രി മദ്ധ്യേ ദമ്മാമില്‍ എത്തി.
ജിദ്ദാ റാഡിസണ്‍ ബ്ലൂ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ത്രിദിന സമ്മേളനത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഇരുന്നൂറോളം അറബി ഭാഷാപണ്ഡിതമാര്‍ പങ്കെടുക്കും.
സൗദി ജനറല്‍ കോണ്‍ഫറന്‍സ് അഥോറിറ്റിയും ഭാഷാ വികസന സമിതിയുമാണ് സംഘാടകര്‍.
ആധുനിക അറബിഭാഷാ പഠനവും അദ്ധ്യാപനവുമായി ബന്ധപ്പെട്ട നാല്‍പതോളം ശീര്‍ഷകങ്ങളാണ് ചര്‍ച്ചക്ക് വിധേയമാക്കുക.
അറബ് സര്‍വ്വകലാശാലകള്‍ക്ക് പുറമെ അമേരിക്ക, ബ്രിട്ടണ്‍, ഫ്രാന്‍സ്, ഇറ്റലി, ബോസ്‌നിയ, മലേഷ്യേ തുടങ്ങിയ നിരവധി രാജ്യങ്ങളിലെ അറബി ഭാഷാ വിദഗ്ധര്‍ വിഷയങ്ങള്‍ അവതരിപ്പിക്കും.
യൂണിവേഴ്‌സിറ്റി പ്രൊഫസര്‍മാര്‍, കോളെജ് അദ്ധ്യാപകര്‍, ഭാഷാദ്ധ്യാപക പരിശീലന കേന്ദ്രങ്ങളിലെ വിദഗ്ധര്‍, ഗവേഷണ വിദ്യാര്‍ത്ഥികള്‍, അക്കാദമിക രംഗത്തെ പ്രമുഖ വ്യക്തികള്‍ തുടങ്ങിയവരാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.
അറബി ഭാഷാദ്ധ്യാപനത്തിന്നും പഠനത്തിന്നും ഡിജിറ്റല്‍ സംവിധാനം, നിര്‍മ്മിത ബുദ്ധി ( എ .ഐ ) ഉള്‍പ്പെടെയുള്ള നവീന സാങ്കേതിക വിദ്യകളുപയോഗപ്പെടുത്തുന്നതിന്റെ സാദ്ധ്യതകളും ചര്‍ച്ചക്ക് വിധേയമാക്കും.
അനറബി രാജ്യങ്ങളിലെ അറബി ഭാഷാ അദ്ധ്യാപനം എന്ന സെഷനില്‍ ഡോ. ഹുസൈന്‍ മടവൂര്‍ ആദ്ധ്യക്ഷത വഹിക്കും.
ഇന്ത്യയില്‍ അറബി ഭാഷാ പ്രചാരണത്തിന് അദ്ദേഹം നല്‍കി വരുന്ന മികച്ച സേവനങ്ങള്‍ പരിഗണിച്ചാണ് ഈ അദ്ധ്യക്ഷപദവി നല്‍കിയത്.
മലബാര്‍ എഡ്യുസിറ്റി, കൊല്ലം ശ്രീ നാരായണ ഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റി അറബിക് പി.ജി അക്കാദമിക് കമ്മിറ്റി, ഡല്‍ഹിയിലെ ഹ്യുമന്‍ റിസോഴ്‌സ് ഡെവലപ്‌മെന്റ് ഫൗണ്ടേഷന്‍ (എഛ് ആര്‍ ഡി എഫ് ) എന്നിവയുടെ ചെയര്‍മാന്‍ കൂടിയാണ് ഹുസൈന്‍ മടവൂര്‍.
ഫറോക്ക് റൗസത്തുല്‍ ഉലൂം അറബിക്കോളെജില്‍ പഠനം നടത്തി കോഴിക്കോട് സര്‍വ്വകലാശാലയില്‍ നിന്ന് അറബി ഭാഷയില്‍ അഫ്‌സലുല്‍ ഉലമാ ബിരുദവും സൗദിയിലെ മക്കാ ഉമ്മുല്‍ ഖുറാ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഇസ്ലാമിക് സ്റ്റഡീസ് ബിരുദവും അലിഗര്‍ മുസ്ലിം യൂണിവേഴ്‌സിറ്റിയില്‍ നിന്ന് അറബി ഭാഷാ സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും കോഴിക്കോട് സര്‍വ്വകലാ ശാലയില്‍ നിന്ന് അറബി ഭാഷയില്‍ ഡോക്ടറേറ്റും നേടിയ ഡോ. ഹുസൈന്‍ മടവൂര്‍ ഇന്ത്യയില്‍ അറിയപ്പെടുന്ന അറബി ഭാഷാ പണ്ഡിതനാണ്.
അറബ് ലോകത്തെയും ഇന്ത്യയിലെയും സര്‍വ്വകലാശാലകളും ഭാഷാ പരിശീലന കേന്ദ്രങ്ങളുമായി ദീര്‍ഘ കാലത്തെ ബന്ധമുണ്ട്.
2012ല്‍ ഐക്യരാഷ്ട്രസഭ അന്താരാഷ്ട്ര അറബിഭാഷാ ദിനാഘോഷം പ്രഖ്യാപിച്ചപ്പോള്‍ അതേ വര്‍ഷം തന്നെ ഇന്ത്യയിലാദ്യമായി ഫാറൂഖ് കോളെജില്‍ ആദിനം സമുചിതമായി സംഘടിപ്പിച്ചത് ഹുസൈന്‍ മടവൂരിന്റെ നേതൃത്വത്തിലായിരുന്നു.
യു.ജി.സി കേന്ദ്ര സവ്വകലാശാലാ അദ്ധ്യാപകര്‍ക്ക് വേണ്ടി നടത്തുന്ന പരിശീലന പരിപാടികളില്‍ റിസോഴ്‌സ് പേഴ്‌സനാണദ്ദേഹം.
കോട്ടയം മഹാത്മാ ഗാന്ധി യൂണിവേഴ്‌സിറ്റി, കാലികറ്റ് യൂണിവേഴ്‌സിറ്റി, ചെന്നൈ ബി.എസ്. എ യൂണിവേഴ്‌സിറ്റി എന്നിവയില്‍ അറബിക് ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗവും കാലികറ്റ് യൂണിവേഴ്‌സിറ്റി അക്കാദമിക് കൗണ്‍സില്‍ അംഗവുമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
കേന്ദ്ര സര്‍ക്കാറിന്റെ ഭാഷാവികസന കൗണ്‍സിലില്‍ അറബി ഭാഷാ വിദഗ്ധ സമിതി അംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ആദരവ് ലഭിച്ചിട്ടുണ്ട്. ഫറോക് റൗസത്തുല്‍ ഉലൂം അറബിക്കോളെജ് പ്രിന്‍സിപ്പാള്‍ ആയിരുന്നു.
മുപ്പതോളം രാഷ്ട്രങ്ങളിലെ ഔദ്യോഗിക ഭാഷയായ അറബി ഭാഷ ഐക്യരാഷ്ട്ര സഭ അംഗീകാരിച്ച ആറ് ലോക ഭാഷകളിലൊന്നാണ്. അറബ് ലോകത്തും മറ്റ് രാജ്യങ്ങളിലും ആധുനിക അറബി ഭാഷാ പഠിച്ചവര്‍ക്ക് വന്‍ തൊഴില്‍ സാദ്ധ്യതകളാണുള്ളത്.
പെട്രോളിയം, ഐ.ടി, ഏവിയേഷന്‍, ആരോഗ്യം, വിദ്യാഭ്യാസം, നിര്‍മ്മാണം, വിനോദ സഞ്ചാരം, എയര്‍ പോര്‍ട്ട്, വ്യാപാരം, വ്യവസായം, നയതന്ത്രം തുടങ്ങിയ മേഖലകളിലുള്ള തൊഴില്‍ സാധ്യതകള്‍ കൂടുല്‍ ഉപയോഗപ്പെടുത്താനുള്ള വിഷയങ്ങളാണ് ആഗോള സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യുക.
എ.ഐ സാധ്യതകളെ അറബി ഭാഷക്ക് എങ്ങ ഉപയോഗപ്പെടുത്താം എന്ന വിഷയത്തില്‍ ഒരു വര്‍ക്ക് ഷോപ്പും അറബി ഭാഷയുടെ അനന്തസാദ്ധ്യതകള്‍ വ്യക്തമാക്കുന്ന പ്രദര്‍ശനവും സമ്മേളനത്തോടനുബന്ധമായി സംഘടിപ്പിക്കുന്നുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us