കുവൈറ്റ്: നമുക്ക് ലഭിച്ചിരിക്കുന്ന താലന്തുകളെ ദൈവമുമ്പാകെ സമര്‍പ്പിക്കുന്നതും മറ്റുള്ളവര്‍ക്കുവേണ്ടി പങ്കിടുന്നതുമാണ് ആദ്യഫലപ്പെരുന്നളിന്റെ പൂര്‍ത്തീകരണമെന്ന് മലങ്കര സഭയുടെ തൃശൂര്‍ ഭദ്രാസനാധിപന്‍ ഡോ. യൂഹാനോന്‍ മാര്‍ മിലിത്തിയോസ് മെത്രാപ്പോലിത്താ ആഹ്വാനം ചെയ്തു.
സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് മഹാഇടവകയുടെ ആദ്യഫലപ്പെരുന്നാളിനോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തികൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹവല്ലി പാലസ് ഹാളില്‍ നടന്ന പരിപാടികള്‍ കുവൈറ്റിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ആദര്‍ശ് സൈ്വക ഭദ്രദീപം തെളിയിച്ച് ഉത്ഘാടനം ചെയ്തു. മഹാഇടവക വികാരി റവ. ഫാ. ഡോ. ബിജു പാറയ്ക്കല്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ സഹവികാരി റവ. ഫാ. മാത്യൂ തോമസ് സ്വാഗതവും, ആദ്യഫലപ്പെരുന്നാള്‍ 2024 ജനറല്‍ കണ്‍വീനര്‍ ഷാജി വര്‍ഗീസ് നന്ദിയും പ്രകാശിപ്പിച്ചു.
നാഷണല്‍ ഇവഞ്ചലിക്കല്‍ ചര്‍ച്ച് കുവൈറ്റ് പ്രതിനിധി അജോഷ് മാത്യൂ, കുവൈറ്റ് എപ്പിസ്‌ക്കോപ്പല്‍ ചര്‍ച്ചസ് ഫെല്ലോഷിപ്പ് പ്രസിഡണ്ട് റവ. സിബി പി.ജെ. എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ഇന്ത്യന്‍ എംബസ്സി ഹെഡ് ഓഫ് ചാന്‍സെറി ജെയിംസ് ജേക്കബ്, മഹാ ഇടവക ട്രഷറാര്‍ സിബു അലക്‌സ് ചാക്കോ, സെക്രട്ടറി ബിനു ബെന്ന്യാം, മലങ്കര സഭാ മാനേജിംഗ് കമ്മിറ്റിയംഗം തോമസ് കുരുവിള, മാത്യൂ കെ.ഇ., ഭദ്രാസന കൗണ്‍സില്‍ അംഗം ദീപക്ക് അലക്‌സ് പണിക്കര്‍, ബഹറിന്‍ എക്‌സ്‌ചെയിഞ്ച് കമ്പനി സി.ഇ.ഓ. മാത്യൂസ് വര്‍ഗീസ് എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
ആദ്യഫലപ്പെരുന്നാളിനോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച സ്മരണിക, സുവനീര്‍ കണ്‍വീനര്‍ ടിജു അലക്‌സ് പോളില്‍ നിന്നും ഏറ്റുവാങ്ങി മാത്യൂസ് വര്‍ഗീസിനു നല്‍കി കൊണ്ട് ഡോ. യൂഹാനോന്‍ മാര്‍ മിലിത്തിയോസ് മെത്രാപ്പോലിത്താ പ്രകാശനം ചെയ്തു.
നടി അനാര്‍ക്കലി മരയ്ക്കാര്‍, ഫൈസല്‍, ശിഖാ പ്രഭാകര്‍ എന്നിവര്‍ നേതൃത്വം നല്‍കിയ സംഗീത വിരുന്ന്, മഹേഷ് കുഞ്ഞുമോന്‍ അവതരിപ്പിച്ച കോമഡി ഷോ, മഹാ ഇടവകയിലെ സണ്ഡേസ്‌ക്കൂള്‍ കുട്ടികളും, പ്രാര്‍ത്ഥനായോഗങ്ങളും, ആത്മീയ പ്രസ്ഥാനങ്ങളും അവതരിപ്പിച്ച വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍, നാടന്‍ രുചിഭേദങ്ങളുമായി ഊട്ടുപുര, മര്‍ത്തമറിയം ഫുഡ് സ്റ്റാള്‍ എന്നിവ ആദ്യഫലപ്പെരുന്നാള്‍ 2024-ന്റെ ആകര്‍ഷണങ്ങളായി. ആദ്യഫലപ്പെരുന്നാള്‍ ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ മുന്‍വര്‍ഷങ്ങളിലേതു പോലെ വമ്പിച്ച ജനാവലിയാണെത്തിച്ചേര്‍ന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us