New Update
/sathyam/media/media_files/H4oUpZ44PSyNNHNceqwX.jpg)
കുവൈറ്റ്: കുവൈറ്റിലെ ബ്ലജാത്ത് സ്ട്രീറ്റില്‍ രണ്ട് വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഡ്രൈവര്‍മാരില്‍ ഒരാളായ യുവാവ് മദ്യലഹരിയിലായിരുന്നുവെന്ന് റിപ്പോര്‍ട്ട്.
Advertisment
ബിദാ റൗണ്ട് എബൗട്ടിന് സമീപമുള്ള ബ്ലജാത്ത് സ്ട്രീറ്റില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചതിനെ കുറിച്ച് ആഭ്യന്തര മന്ത്രാലയത്തിലെ ഓപ്പറേഷന്‍സ് യൂണിറ്റിന് വിവരം ലഭിച്ചതായി സുരക്ഷാ വൃത്തങ്ങള്‍ വെളിപ്പെടുത്തി.
സുരക്ഷാ സേനാംഗങ്ങളും മെഡിക്കല്‍ എമര്‍ജന്‍സി ജീവനക്കാരും സ്ഥലത്തെത്തി. ഇവര്‍ എത്തിയപ്പോള്‍ രണ്ട് വാഹനങ്ങളില്‍ ഒന്നിലെ ഡ്രൈവര്‍ മദ്യപിച്ചിരുന്നതായും ഇയാളുടെ പക്കല്‍ നിന്ന് മദ്യക്കുപ്പി കണ്ടെടുത്തതായും കണ്ടെത്തി. ഉടന്‍ തന്നെ ഡ്രൈവറെ ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us