New Update
/sathyam/media/media_files/8wT32CjmT40KT1LN2y9M.jpg)
കുവൈത്ത്: കുവൈറ്റില്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാര്‍ക്ക് രാസ ലഹരിയും മൊബൈല്‍ ഫോണുകളും ഡ്രോണുകള്‍ വഴി എത്തിച്ചു നല്‍കാനുള്ള തന്ത്രം പരാജയപ്പെടുത്തി സുരക്ഷാ ഉദ്യോഗസ്ഥര്‍.
Advertisment
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ജയില്‍ സുരക്ഷ വിഭാഗം നടത്തിയ പരിശോധനയിലാണ് കുവൈത്ത് സെന്‍ട്രല്‍ ജയില്‍ കെട്ടിടത്തിന് മുകളിലൂടെ ജയിലിനെ ലക്ഷ്യമാക്കി മൂന്നു ഡ്രോണുകള്‍ പറക്കുന്നത് കണ്ടെത്തിയത്.
ഇതില്‍ ഒരു ഡ്രോണ്‍ സുരക്ഷ വിഭാഗത്തിന്റെ സാന്നിധ്യത്തെ കുറിച്ച മയക്കുമരുന്ന് കടത്തുകാര്‍ക്ക് വിവരം നല്കുന്നതിനുള്ളതായിരുന്നു .
പിന്നാലെയുണ്ടായിരുന്ന രണ്ടാമത്തെ ഡ്രോണിലാണ് മയക്കുമരുന്നും മൊബൈല്‍ ഫോണുകളും ഉണ്ടായിരുന്നത്. സുരക്ഷിതമായി ഉത്പന്നം എത്തിച്ചിട്ടുണ്ടെന്ന വിവരം ബന്ധപ്പെട്ട ലോബിയെ അറിയിക്കുകയായിരുന്നു മൂന്നാമത്തെ ഡ്രോണിന്റെ ദൗത്യമെന്നും അധികൃതര്‍ പറയുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us