ദുബായ്: മലയാളികളുടെ ആഗോള സംഘടനയായ വേൾഡ് മലയാളി കൗൺസിലിന്റെ ദുബായ് പ്രൊവിൻസ്, ജൂൺ 27 ന് ബാക്കുവിൽ ആരംഭിക്കുന്ന ഗ്ലോബൽ കോൺഫെറൻസിന് ഐക്യദാർഢ്യം അറിയിക്കുകയും സെപ്റ്റംബർ 21 ന് ക്രൗൺ പ്ലാസയിൽ വച്ചുള്ള ദുബായ് പ്രൊവിൻസിന്റെ ഓണപരിപാടി പ്രഖ്യാപിക്കുകയും ചെയ്യുകയുണ്ടായി.
/sathyam/media/post_attachments/edcce80e-a75.jpg)
സെക്രട്ടറി ബേബി വർഗീസ് സ്വാഗതം പറഞ്ഞ ചടങ്ങിൽ ചെയർമാൻ വി. എസ്. ബിജുകുമാർ, പ്രസിഡന്റ് ലാൽ ഭാസ്കർ,ട്രഷറാർ സുധീർ പൊയ്യാരാ, വൈസ് പ്രെസിഡന്റ് അഡ്മിൻ അഡ്വ. ഹാഷിക് തൈക്കണ്ടി, ഗ്ലോബൽ വി. പി. (ഓർഗനൈസേഷൻ) ചാൾസ് പോൾ, മിഡ്‌ലീസ്റ്റ് ട്രഷറാർ ജൂഡിൻ ഫെർണാണ്ടസ്, വൈസ് പ്രെസിഡന്റ് അഡ്മിൻ തോമസ് ജോസഫ്, വനിതാ വിംഗ് പ്രസിഡന്റ് റാണി സുധീർ എന്നിവർ ദുബായ് മാർക്കോപ്പോളോ ഹോട്ടൽ ബോൾ റൂമിൽ സംഘടിപ്പിച്ച ചടങ്ങിൽ ആശംസകൾ അറിയിച്ചു. സംഗമത്തോട് അനുബന്ധിച്ചു നടന്ന ചടങ്ങിൽ ബാക്കുവിൽ നടക്കുന്ന ഗ്ലോബൽ കോൺഫെറൻസിന് എല്ലാ അംഗങ്ങളും പങ്കെടുക്കുവാൻ തീരുമാനിച്ച വിവരം WMC ബാക്കൂ കോൺഫറൻസ് ചെയർമാനുംWMC ഗ്ലോബൽ അംബാസിഡറുമായ ഐസക് ജോൺ പട്ടാണി പറമ്പിലിനെ അറിയിച്ച് ദുബായ് പ്രൊവിൻസിന്റെ പൂർണ്ണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.