Advertisment

ദുബായ് എയര്‍ ടാക്സി സര്‍വീസ്; ആദ്യ ഘട്ടത്തില്‍ നാല് സ്റേറഷനുകള്‍

New Update
uhujhij

ദുബായ്: ദുബായിലെ ആദ്യ എയര്‍ ടാക്സി സ്റേറഷന്‍ പദ്ധതിയുടെ പ്രഖ്യാപനം ഉടന്‍ ഉണ്ടാവുമെന്ന് ആര്‍ടിഎ അറിയിച്ചു. 2026 ആദ്യ പാദത്തില്‍ എയര്‍ ടാക്സി സ്റേറഷന്‍ പ്രവര്‍ത്തനക്ഷമമാവുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ദുബായ് വേള്‍ഡ് ട്രേഡ് സെന്‍ററില്‍ നടക്കുന്ന ഐടിഎസ് കോണ്‍ഗ്രസിലാണ് ആര്‍ടിഎ ഇക്കാര്യം പ്രഖ്യാപിച്ചത്.

നാല് സ്റേറഷനുകളാണ് ആദ്യ ഘട്ടത്തില്‍ പ്രവര്‍ത്തനം തുടങ്ങുന്നത്. മഴനാദത്തെക്കാള്‍ കുറഞ്ഞ ശബ്ദത്തിലായിരിക്കും എയര്‍ ടാക്സിയുടെ സഞ്ചാരം. ശബ്ദ തീവ്രത 45 ഡെസിബെലിനേക്കാള്‍ കുറവായിരിക്കും. ഹെലികോപ്റ്ററിനേക്കാള്‍ സുഖകരമായ യാത്രയാണ് ദുബായ് വാഗ്ദാനം ചെയ്യുന്നത്.

അത്യാധുനിക യാത്രാ സംവിധാനം വരുന്നതോടെ നഗരത്തിലെ ഗതാഗത തിരക്ക് ഗണ്യമായി കുറയ്ക്കാന്‍ കഴിയുമെന്നും എയര്‍പോര്‍ട്ടില്‍ നിന്ന് ഹോട്ടലുകളിലേക്ക് സുഗമയാത്ര സാധ്യമാവുമെന്നും ആര്‍ടിഎ പബ്ളിക് ട്രാന്‍സ്പോര്‍ട് ഏജന്‍സി ട്രാന്‍സ്പോര്‍ട് സിസ്ററംസ് ഡയറക്ടര്‍ ഖാലിദ് അല്‍ അവാധി പറഞ്ഞു.

പ്രാരംഭ ഘട്ടത്തില്‍ ദുബായ് എയര്‍പോര്‍ട്ട്, ഡൗണ്‍ടൗണ്‍, ദുബായ് മറീന, പാം ജുമൈറ എന്നീ നാല് ഇടങ്ങളിലാണ് എയര്‍ ടാക്സി ലഭ്യമാവുക. പൈലറ്റിന് പുറമെ നാല് യാത്രികര്‍ക്ക് സഞ്ചരിക്കാം. മണിക്കൂറില്‍ 320 കിലോമീറ്ററാണ് പരമാവധി വേഗം. എയര്‍ ടാക്സി പറന്ന് തുടങ്ങുന്നതോടെ ദുബൈയുടെ വിനോദ സഞ്ചാര മേഖലയുടെ വളര്‍ച്ചയും ഉയരുമെന്നാണ് പ്രതീക്ഷ.

Advertisment