ദുബായ്: ദുബായ് അന്താരാഷ്ട്ര വിമാനത്താവളം ഈ വര്‍ഷത്തിന്‍റെ ആദ്യ പകുതിയില്‍ മികച്ച നേട്ടമുണ്ടാക്കി. 2025ന്‍റെ ആദ്യ പകുതിയില്‍ 4.6 കോടി യാത്രക്കാരെ ദുബായ് വിമാനത്താവളം സ്വാഗതം ചെയ്തു. വാര്‍ഷികാടിസ്ഥാനത്തിലുള്ള വര്‍ധന 2.3%.
ഈ വര്‍ഷം ആദ്യ പാദത്തില്‍ 2.25 കോടി യാത്രക്കാരിലൂടെ 3.1% വര്‍ധന രേഖപ്പെടുത്തിയെന്ന് എയര്‍പോര്‍ട്ട് അഥോറിറ്റിയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇക്കാലയളവിലെ ഏറ്റവും തിരക്കേറിയ മാസമായ ഏപ്രിലില്‍ മാത്രം 80 ലക്ഷം പേരാണ് യാത്ര ചെയ്തത്.
ഈ വര്‍ഷം ആദ്യ ആറ് മാസത്തിനുള്ളില്‍ ദുബായ് വിമാനത്താവളം ആകെ 2,22,000 വിമാന സര്‍വീസുകള്‍ നടത്തി. ശരാശരി ദൈനംദിന യാത്രക്കാരുടെ എണ്ണം 2,54,000 ആയിരുന്നു. ഇതേ കാലയളവില്‍ മൊത്തം 4.18 കോടി ബാഗുകളായിരുന്നു കൈകാര്യം ചെയ്തത്.
91% ബാഗുകള്‍ 45 മിനിറ്റിനുള്ളില്‍ യാത്രക്കാര്‍ക്ക് എത്തിക്കാന്‍ സാധിച്ചു. ബാഗുകളുടെ തെറ്റായ കൈകാര്യം ചെയ്യല്‍ നിരക്ക് വളരെ കുറവായിരുന്നു. 1,000 യാത്രക്കാര്‍ക്ക് വെറും 2 ബാഗുകള്‍ എന്ന നിലയിലായിരുന്നു ഇത്. 2024ലെ ആഗോള ശരാശരിയായ 6.3നെക്കാള്‍ മികച്ചതാണ് ഇത്.