ദുബായിലെ സർക്കാർ അംഗീകൃത മലയാളി കുടുംബ സംഘടനയായ ഓൾ കേരള ഗൾഫ് മലയാളി അസോസിയേഷൻ ഓണാഘോഷം സംഘടിപ്പിക്കുന്നു

പ്രശസ്ത ഗായിക ഗൗരി ലക്ഷ്മിയുടെ സംഗീത വിരുന്നും പരിപാടിയുടെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായിരിക്കും.

New Update
dubsi Untitledcanada

ദുബായ്:  ദുബായിലെ സര്‍ക്കാര്‍ അംഗീകൃത മലയാളി കുടുംബ സംഘടനയായ ഓള്‍ കേരള ഗള്‍ഫ് മലയാളി അസോസിയേഷന്‍, കൈരളി ടിവിയും ഹിറ്റ് എഫ്എമ്മും സംയുക്തമായി ഈ വരുന്ന ഒക്ടോബര്‍ 27-ന് ദുബായിലെ അല്‍ നാസര്‍ ലഷര്‍ലാന്‍ഡില്‍ ഗള്‍ഫ് മലയാളി ഓണാഘോഷം സംഘടിപ്പിക്കുന്നു.

Advertisment

ഈ വര്‍ഷത്തെ യുഎഇ ഗവണ്‍മെന്റിന്റെ ഇയര്‍ ഓഫ് സസ്റ്റെയ്‌നബിലിറ്റി മുന്‍നിര്‍ത്തിയുള്ള ഓണാഘോഷമാണ് നടത്തപ്പെടുന്നത്.

ഇതിന്റെ ഭാഗമായി സദ്യ ഉണ്ടാവുമെന്നും പ്രസിഡന്റ് നസീര്‍ ആര്‍. വി., ജനറല്‍ സെക്രട്ടറി നൗഷാദ് പുലാമന്തോള്‍, ട്രഷറര്‍ ജിനീഷ് ജോസഫ്, ചീഫ് കോര്‍ഡിനേറ്റര്‍ സന്തോഷ് നായര്‍ എന്നിവര്‍ അറിയിച്ചു.

യുഎഇയിലെ എല്ലാ മലയാളികള്‍ക്കും പങ്കെടുക്കാവുന്ന പൂക്കള മത്സരം, മിസ്റ്റര്‍ ആന്‍ഡ് മിസിസ് മലയാളി മത്സരം, പായസ മത്സരം എന്നിവയ്ക്ക് പുറമെ 50-ല്‍ അധികം കലാകാരന്മാര്‍ അവതരിപ്പിക്കുന്ന ചെണ്ടമേളവും, കേരളത്തിന്റെ 14 ജില്ലകളിലെ കലാരൂപങ്ങള്‍ അണിനിരത്തികൊണ്ടുള്ള ഗംഭീര ഓണം ഘോഷയാത്രയും, മറ്റു കലാപരിപാടികളും ഒരുക്കിയിട്ടുണ്ട്.

പ്രശസ്ത ഗായിക ഗൗരി ലക്ഷ്മിയുടെ സംഗീത വിരുന്നും പരിപാടിയുടെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായിരിക്കും.

പ്രോഗ്രാം ഡയറക്ടര്‍ സലീഷ് കക്കാട്ട്, ആര്‍ട്‌സ് സെക്രട്ടറി സരിന്‍ പി. ടി., കണ്‍വീനര്‍മാരായ സലിജ കേരളവര്‍മ, ബിന്ധ്യ ശ്രീനിവാസ് എന്നിവര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

Advertisment