New Update
/sathyam/media/media_files/Se0M4A9u364JupX8yoHX.jpg)
കുവൈറ്റ്: ലോകമെങ്ങും ഉള്ള ക്രൈസ്തവർ ക്രിസ്തുവിന്റെ ഉയർത്തെഴുന്നേൽപ്പ് ആചരിക്കുന്ന വേളയിൽ കുവൈറ്റ് മലങ്കര ഇവാഞ്ചലിക്കൽ ചർച്ചിന്റെ നേതൃത്വത്തിൽ ഈസ്റ്റർ ദിന പ്രത്യേക ആരാധന നടത്തി.
Advertisment
എല്ലാം നഷ്ടപെട്ട വ്യക്തിക്കു ഒരു പുത്തൻ പ്രതീക്ഷയും, എല്ലാം അവസാനിച്ചു എന്ന് ലോകം പറഞ്ഞിടത്തു ദൈവം തുടങ്ങുമെന്നും,ക്രൂശിതനായവന്റെ അടുക്കലേക്ക് നമ്മളെ പൂർണമായി സമർപ്പിക്കുമ്പോൾ നമ്മുടെ ഭയം പൂർണമായി മാറി ലക്ഷ്യ സ്ഥാനത്തു എത്താൻ സാധിക്കും എന്ന് ഇടവക വികാരി വെരി. റവ. പ്രജീഷ് മാത്യു അച്ചൻ ഈസ്റ്റെർ ദിന സന്ദേശനത്തിൽ ഇടവക അംഗങ്ങൾക്ക് ദൂത് നൽകി.
ഇടവക ശുശ്രൂഷകർ ആയ മൃദുൻ ജോർജ്, രാഗിൽ, സോനറ്റ് ജസ്റ്റിൻ എന്നിവർ ആരാധനക്കു വേണ്ട നേതൃത്വം കൊടുത്തു. വിശുദ്ധ കുർബാനയോടുകൂടി ഈസ്റ്റെർ ശുശ്രൂഷ അവസാനിച്ചു.