/sathyam/media/media_files/2025/12/12/untitled-2025-12-12-10-56-32.jpg)
കുവൈറ്റ്: കുവൈറ്റിലെ എറണാകുളം ജില്ലാകൂട്ടായ്മയായ ഇ.ഡി.എ, വിന്റർ ബ്ലാസ്റ്റേഴ്‌സ് 2025 എന്ന പേരിൽ വഫ്രയിൽ വച്ച് നടത്തിയ ഈ വർഷത്തെ പിക്നിക് അവിസ്മരനീയമായി.
പ്രവാസജീവിതത്തിലെ എല്ലാ തിരക്കുകളും മാറ്റിവച്ച് കുടുംബത്തോടൊപ്പം ചിലവഴിക്കാൻ നൂറിലേറെ കുടുംബങ്ങൾ അവിടെ എത്തിച്ചേർന്നു.
സിജിമോൻ ആന്റണിയുടെ നേതൃത്വത്തിൽ നടത്തപ്പെട്ട പിക്നിക്, ഇ.ഡി. എ. പ്രസിഡന്റ് വർഗീസ് പോൾ ഔദ്യോഗികമായി ഉൽഘാടനം ചെയ്തു.
ഇ.ഡി.എ ജനറൽ സെക്രട്ടറി തങ്കച്ചൻ ജോസഫ് എല്ലാവരെയും സ്വാഗതം ചെയ്യുകയും ഇ ഡി എ ട്രെഷറർ പ്രിൻസ് ബേബി, ജനറൽ കോർഡിനേറ്റർ പ്രവീൺ മാടശ്ശേരി,ഇ. ഡി. എ. രക്ഷാധികാരി ജിനോ എം. കെ, അഡ്വൈസറി ചെയർ പേഴ്സൺ ജോയ് മനാടൻ, വനിതാവേദി സെക്രട്ടറി ബിന്ദു പ്രിൻസ് , ബാലവേദി ട്രഷറർ കുമാരി.ഗ്ലോറിയ റെയ്ച്ചൽ ജിനോ എന്നിവർ ആശംസകൾ അർപ്പിക്കുകയും ചെയ്തു.
പിക്നിക്കിന് കൊഴുപ്പേക്കുവാൻ *സ രി ഗ മ പ* ട്രൂപ്പിന്റെ തകർപ്പൻ ഗാനമേളയും, കുട്ടികളും മുതിർന്നവരും ഒരുപോലെ ആസ്വദിക്കും വിധത്തിലുള്ള വളരെ വ്യത്യസ്തമായ കലാകായിക പരിപാടികളും പ്രോഗ്രാം കൺവീനർ ജിൻസി ചെറിയാന്റെയും, സ്പോർട്സ് കൺവീനർ ജോബി ഈരാളി യുടെയും നേതൃത്വത്തിൽ നടത്തപ്പെട്ടു.
ഈ രണ്ടു ദിവസങ്ങളിലുമായി, ഫുഡ് കൺവീനർ അനിൽ കുമാറിന്റെ മേൽനോട്ടത്തിൽ ഒരുക്കിയ വിഭവസമൃദ്ധമായ ഭക്ഷണവിരുന്നും പ്രായഭേദമന്യേ ഏവരും ആസ്വദിച്ചു.
വിന്റർ ബ്ലാസ്റ്റേഴ്‌സ് 2025* വിജയകരമാക്കുവാൻ അഹോരാത്രം പരിശ്രമിച്ച ജിജു പോൾ, ധനൻജയൻ, ജോളി പ്രിൻസ്, ആസ്മി നവാസ്, വിപിൻ പോൾ,വോളന്റീർ കമ്മിറ്റി കൺവീനർ ജോസഫ് കോമ്പാറ, യൂണിറ്റ് കൺവീനർമാരായ പീറ്റർ കെ മാത്യു, ജോളി ജോർജ്, ജിയോ മത്തായി, ഫ്രാൻസിസ് എന്നിവർക്കും, മറ്റു കമ്മിറ്റി അംഗങ്ങൾക്കും, അവിടെ വന്നുചേർന്ന ഇ ഡി എ കുടുംബാംഗങ്ങൾക്കും ഇവന്റ് കൺവീനർ സിജിമോൻ ആന്റണി നന്ദി പറഞ്ഞു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us