ഇന്ത്യൻ സ്‌കൂളിലെ ഈദ് ഗാഹ്; സ്വാഗത സംഘം രൂപീകരിച്ചു

author-image
ബഷീര്‍ അമ്പലായി
Updated On
New Update
eiddUntitleeed.jpg

മനാമ: സുന്നി ഔഖാഫിന്റെ ആഭിമുഖ്യത്തിൽ ബഹ്‌റൈനിലെ മലയാളി സമൂഹത്തിനായി ഈസ ടൗൺ ഇന്ത്യൻ സ്കൂൾ ഗ്രാണ്ടിൽ സംഘടിപ്പിക്കുന്ന ഈദ് ഗാഹ് വിജയിപ്പിക്കുന്നതിന് വിപുലമായ സ്വാഗത സംഘം രൂപവൽകരിച്ച് പ്രവർത്തനമാരംഭിച്ചു.

Advertisment

സുബൈർ എം.എം രക്ഷാധികാരിയും അനീസ് വി.കെ ജനറൽ കൺവീനറുമാണ്. സകീർ ഹുസൈൻ (പ്രചരണം), ജാഫർ പൂളക്കൽ (മീഡിയ), മൂസ.കെ.ഹസൻ (സൗണ്ട്), ജാബിർ എം  (റിഫ്രഷ്മെന്‍റ്), അജ്മൽ ശറഫുദ്ദീൻ (വളന്‍റിയർ), സിറാജ് കിഴുപ്പള്ളിക്കര (വീഡിയോ), സമീർ ഹസൻ  (വിഭവം), ഫൈസൽ ടി.വി (ട്രാഫിക്) എന്നിവർ വിവിധ വകുപ്പുകളുടെ കൺവീനർമാരാണ്. സജീർ, ജാസിർ, അൽത്താഫ്,  റഹീസ് സി.പി, റഹീം, നൂറു, ഇജാസ്, സിറാജ്, ബാസിം, അൻസാർ, ഷുഹൈബ്, സവാദ്, ഇർഫാൻ, അബ്ദുൽ അഹദ്, ബദർ, മിൻഹാജ്, ജൈസൽ, സാജിർ, റമീസ് എന്നിവരാണ് മറ്റ് അംഗങ്ങൾ.

രാവിലെ 5.38 നാണ് നമസ്കാരം ആരംഭിക്കുക. എല്ലാവരും വീട്ടിൽ നിന്നും അംഗശുദ്ധി വരുത്തി വരണമെന്ന് സംഘാടകര്‍ അറിയിച്ചു.

Advertisment