കുവൈറ്റില്‍ ഏപ്രില്‍ 9 മുതല്‍ ഈദുല്‍ ഫിത്തര്‍ അവധി, 14 ന് ജോലികള്‍ പുനരാരംഭിക്കും

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update
eid Untitleeed.jpg

കുവൈറ്റ് : കുവൈറ്റില്‍ ഏപ്രില്‍ 9 മുതല്‍ ഈദുല്‍ ഫിത്തര്‍ അവധി ആയിരിക്കുമെന്ന് സിവില്‍ സര്‍വീസ് കമ്മീഷന്‍ തലവന്‍ ഡോ. ഇസ്സാം അല്‍ റുബയാന്‍ അറിയിച്ചു.

Advertisment

ഹിജ്റി വര്‍ഷം 1445-ലെ ഈദുല്‍ ഫിത്തര്‍ അവധിക്കാല ക്രമീകരണങ്ങള്‍ വിശദമാക്കുന്ന 2024-ലെ സര്‍ക്കുലര്‍ നമ്പര്‍ (4) സിവില്‍ സര്‍വീസ് കമ്മീഷന്‍ തലവന്‍ പുറത്തിറക്കി.

സര്‍ക്കുലര്‍ അനുസരിച്ച്, എല്ലാ മന്ത്രാലയങ്ങളും ഏജന്‍സികളും പൊതു സ്ഥാപനങ്ങളും ഈ മാസം 9 മുതല്‍ ജോലി താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കും. തുടര്‍ന്ന് ഈ മാസം 14 ന് ജോലി പുനരാരംഭിക്കും.