/sathyam/media/media_files/YpuPaHaUELJor4onYKbd.jpg)
മനാമ: തെരഞ്ഞെടുപ്പ് നാട്ടിലാണങ്കിലും അതിൻ്റെ വീറും വാശിയും ആവേശവും ഒട്ടും കുറയാതെ ഗൾഫ് മലയാളികൾ.
വിവിധ വാട്ട്സപ് കൂട്ടായ്മയിലും നാട്ടിലെ രാഷ്ട്രീയ കക്ഷികളുടെ പോഷക സംഘടനകളുടെയും മേൽവിലാസത്തിൽ പരസ്പരം വേർതിരിഞ്ഞ് ചേരിപ്പോര് ഗൾഫ് മലയാളികൾക്ക് നാട്ടിലെ അതേ ആവേശത്തിൽ എന്നാൽ അതാതു രാജ്യങ്ങളിലെ നിയമ വ്യവസ്ഥകൾ പാലിച്ച് കൊണ്ട് പ്രചരണവും വോട്ടു പിടുത്തവും ഇത്തവണയും വളരെ ആവേശത്തോടെയാണ് വരവേറ്റത്. ഒട്ടനവധി പ്രവാസി മലയാളികൾ വോട്ട് ചെയ്യാൻ വേണ്ടി മാത്രം നാട്ടിൽ പോയി വന്നിരുന്നു.
എന്നാൽ വോട്ടെണ്ണൽ നടക്കാൻ ഏറെ ദിവസങ്ങൾ വേണ്ടി വന്നത് പ്രവാസ ലോകത്തും നിരാശ പടർത്തിയിരുന്നു. എന്നാൽ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ വീണ്ടും പ്രവാസ ലോകത്തെ മലയാളികളിൽ ആവേശം വീണ്ടും പടർന്നു കഴിഞ്ഞു.
പലവിധ സംഘടനകളുടെയും ചായകടകളിലെയും കുടുംബ കൂടിചേരലിലും സംസാരം തെരഞ്ഞെടുപ്പ് വിശകലനവും അതുമായി ബന്ധപ്പെട്ട തർക്കങ്ങൾ മാത്രം വിജയ സാധ്യത കണക്ക് കൂട്ടി ആവേശത്തോടെ ബെറ്റ് വെച്ചവരും നിരവധിയാണ്.
മലയാളികൾ ഉറ്റുനോക്കുന്ന തൃശൂരും. വടകരയുമാണ് കൂടുതൽ ചർച്ച ചെയ്യപ്പെടുന്നത്. എക്സിറ്റ് പോൾ ഒരു വിഭാഗത്തെ നിരാശപ്പെടുത്തുന്ന തരത്തിൽ വന്നതെങ്കിലും മണിക്കൂറുകൾക് ശേഷം മറുവിഭാഗം പൊള്ളത്തരം തുറന്ന് കാട്ടിയപ്പോൾ ഇതരവിഭാഗവും വളരെ ആവേശത്തിലാണ്.
നാളെ ചൊവ്വാഴ്ച ഉറക്കമൊഴിക്കാതെ പുലർച്ചെ മുതൽ ടി.വി മുന്നിൽ സ്ഥാനം പിടിച്ചാലും അവധി ദിനമല്ലാത്തതിനാൽ ആവേശം അലതല്ലിയാലും അഘോഷിക്കാൻ സമയമില്ലാത്ത അവസ്ഥയിലാണ്. എന്നാലും രാത്രി ഏറെ വൈകിയാലും ആഘോഷം നടക്കുമെന്നും വിവിധ സംഘടനാ ഭാരവാഹികൾ സത്യം ഓൺലൈൻ ന്യൂസിനെ അറിയിച്ചു.