/sathyam/media/media_files/2024/10/21/eEXiaiEg7j1EB1bFLHzi.jpg)
റിയാദ്: കേരളത്തില്‍ നടക്കുന്ന നിയമസഭ ഉപതിരഞ്ഞെടുപ്പിലും പാര്‍ലമെന്റ് ഉപ തിരഞ്ഞെടുപ്പിലുമുള്ള രാഷ്ട്രീയ മലക്കം മറിച്ചിലില്‍ പ്രവാസികളുടെ ഇടയിലും വ്യത്യസ്തമായ അഭിപ്രായങ്ങള്‍. കേരള രാഷ്ട്രിയം അവസരവാദ രാഷ്ട്രീയമായി മാറുകയാണെന്ന് പ്രമുഖ സാമൂഹിക പ്രവര്‍ത്തകനും എഴുത്തുകാരനുമായ ഡോക്ടര്‍ ജയചന്ദ്രന്‍ പറഞ്ഞു.
ഇന്ന് കാണുന്നവന്‍ നാളെ മറ്റൊരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ കൊടി പിടിച്ച് ഇന്നലെ വരെ കൂടെ നിന്നവരെ ഏറ്റവും വലിയ ശത്രുവായി പ്രഖ്യാപിക്കുകയും രഹസ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ കൂടി പുറത്തിട്ടു വലിച്ചുകീറുന്നതാണ് നമുക്ക് കാണാന്‍ കഴിയുന്നതെന്ന് സാമൂഹ്യ പ്രവര്‍ത്തകന്‍ ഷാജി മഠത്തില്‍ പറഞ്ഞു.
വര്‍ഗീയ രാഷ്ട്രീയ കൂട്ടുകെട്ടുകള്‍ നമ്മുടെ പുതിയ തലമുറയെ ഭിന്നിപ്പിക്കുന്ന ഒരു അവസ്ഥയിലാണെന്ന് അബ്ദുല്‍ അസീസ് പവിത്ര പറഞ്ഞു.
പ്രവാസികളെ മണ്ടന്മാര്‍ ആക്കി പല മോഹന വാഗ്ദാനങ്ങള്‍ നല്‍കി രാഷ്ട്രീയ തന്ത്രങ്ങള്‍ മെനഞ്ഞ് ഇടയ്ക്കിടെ ഇവിടെ വരികയും പാവപ്പെട്ട പ്രവാസികളുടെ പോക്കറ്റില്‍ കയ്യിട്ടു പിടിച്ചുപറിച്ചു കൊണ്ടുപോകുന്ന രാഷ്ട്രീയക്കാരെയെല്ലാം ഒട്ടകത്തിന്റെ ചാണകം കൊണ്ട് എറിയണമെന്ന് മോഹന്‍ കുമാര്‍ പത്തനംതിട്ട പറഞ്ഞു.
രാഷ്ട്രീയം നല്ലതുതന്നെയാണ്. അവിടെ വര്‍ഗീയത കടന്നു കൂടുമ്പോഴാണ് ആ രാഷ്ട്രീയം വിഷമയമായി മാറുന്നത് എന്ന് സുബൈര്‍ കുമ്മന്‍ പറഞ്ഞു.
പ്രവാസികളെ സംബന്ധിച്ചിടത്തോളം ഏത് രാഷ്ട്രീയ പാര്‍ട്ടി ജയിച്ചാലും അടിച്ചമര്‍ത്തപ്പെടുന്ന ഒരു സമൂഹമാണ് പ്രവാസികള്‍. മോഹന വാഗ്ദാനങ്ങള്‍ മാത്രമാണ് മാറിമാറി വരുന്ന സര്‍ക്കാരുകള്‍ തന്നിട്ടുള്ളത്. ആര് ജയിച്ചാലും നമ്മള്‍ പണിയെടുത്താലേ നമ്മുടെ കുടുംബത്തിന് ജീവിക്കാന്‍ കഴിയുവെന്ന് എഞ്ചിനീയര്‍ നൂറുദ്ദീന്‍ പറഞ്ഞു.
രാഷ്ട്രീയ കച്ചവടം ഇന്ത്യയുടെ മറ്റു സംസ്ഥാനങ്ങളിലാണ് ഉണ്ടായിരുന്നത്. ഇത് ഇപ്പോള്‍ കേരളത്തിലും കടന്നു കയറിയിരിക്കുകയാണെന്ന് ടോം ചാമക്കാല പറഞ്ഞു.
ഓരോ ദിവസവും സകല സാധനങ്ങളിലും റോക്കറ്റ് പോകുന്നത് പോലെയാണ് വിലക്കയറ്റം. കേന്ദ്രമായിരുന്നാലും കേരളമായിരുന്നാലും പരസ്പരം കുറ്റങ്ങള്‍ പറഞ്ഞ് ജനങ്ങളെ വിഡ്ഢികളാക്കുന്നു. പിണറായിയും മോഡിയും മറ്റു രാഷ്ട്രീയക്കാരും ഒക്കെ അളിയന്മാരാണ.്
ഇത് കുറെ നാളുകൊണ്ട് ജനങ്ങള്‍ കണ്ടു മടുത്തിരിക്കുകയാണ്. പ്രവാസ ലോകത്തും ഇവര്‍ ജീവിക്കാന്‍ അനുവദിക്കില്ല. പ്രവാസി കുടുംബങ്ങള്‍ക്ക് മനസ്സമാധാനത്തോടുകൂടി സ്വന്തം നാട്ടില്‍ ഒരു സാധനം വാങ്ങാനോ സംരംഭം തുടങ്ങാനോ നൂറു നൂറു നൂനാ മാലകള്‍ ആണെന്ന് ഉണ്ണി കൊല്ലം പറഞ്ഞു.