കുവൈത്തിൽ താപനില 29 ഡിഗ്രി സെൽഷ്യസിലേക്ക് ഉയർന്നതോടെ വൈദ്യുതി ഉപഭോഗം റെക്കോർഡിലെത്തി

ചൂട് കൂടുന്നതിനനുസരിച്ച് എയർ കണ്ടീഷനിംഗ് സിസ്റ്റങ്ങളുടെയും മറ്റ് വൈദ്യുതി ഉപകരണങ്ങളുടെയും ഉപയോഗം വർദ്ധിച്ചതാണ് ഈ കുതിപ്പിന് കാരണം.

New Update
electricity

കുവൈത്ത്: കുവൈത്തിൽ താപനില 29 ഡിഗ്രി സെൽഷ്യസ് തൊട്ടതോടെ വൈദ്യുതി ഉപയോഗം ഗണ്യമായി വർദ്ധിച്ചതായി പ്രാദേശിക അറബ് പത്രം റിപ്പോർട്ട്‌ ചെയ്യുന്നു റിപ്പോർട്ട് ചെയ്യുന്നു.


Advertisment

ചൂട് കൂടുന്നതിനനുസരിച്ച് എയർ കണ്ടീഷനിംഗ് സിസ്റ്റങ്ങളുടെയും മറ്റ് വൈദ്യുതി ഉപകരണങ്ങളുടെയും ഉപയോഗം വർദ്ധിച്ചതാണ് ഈ കുതിപ്പിന് കാരണം.


കുവൈത്ത് വളരെ ചൂടുള്ള രാജ്യമായതിനാൽ ഉയർന്ന താപനിലയെ പ്രതിരോധിക്കാൻ ജനങ്ങൾ പൊതുവെ എയർ കണ്ടീഷൻ, കൂളിംഗ് സിസ്റ്റങ്ങൾ മുതലായവ കൂടുതലായി ഉപയോഗിക്കാറുണ്ട്. ഇത് വൈദ്യുതി ആവശ്യകത ഉയർത്തുന്നതും തിരക്ക് സൃഷ്ടിക്കുന്നതുമാണ്.

വൈദ്യുതി മന്ത്രാലയം ഇത് നേരിടാനായി വിവിധ പ്രതിരോധ നടപടികൾ സ്വീകരിക്കുന്നുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.

Advertisment