കുവൈത്തിൽ വൈദ്യുതി ഗ്രിഡ് സ്ഥിരതയിലേക്ക്; ഉപഭോഗം കുറഞ്ഞതോടെ ആശ്വാസം

 നിലവിലെ ഉപഭോഗനില തുടരുന്നുവെങ്കിൽ മുൻകൂട്ടി കണക്കാക്കിയ പവർ കട്ടുകൾ വേണ്ടിവരില്ലെന്ന് മന്ത്രാലയം അറിയിച്ചു.

New Update
electricity 111

കുവൈറ്റ്: രാജ്യത്തെ വൈദ്യുതിഗ്രിഡ് കഴിഞ്ഞ ദിവസം സ്ഥിരത നേടിയതായി വൈദ്യുതി, വെള്ളം, പുനഃനവീകരണ ഊർജ്ജ മന്ത്രാലയം അറിയിച്ചു. മന്ത്രാലയം കൈക്കൊണ്ട നടപടികൾക്ക് ശേഷം വൈദ്യുതി ഉപഭോഗം 298 മെഗാവാട്ട് വരെ കുറഞ്ഞതായി വ്യക്തമാക്കി.


Advertisment

വൈദ്യുതി വിതരണക്ഷമത മെച്ചപ്പെടുത്തുകയും, പവർ സ്റ്റേഷനുകളുടെ പ്രവർത്തനക്ഷമത വർധിപ്പിക്കുകയും ചെയ്തതോടെ ഗ്രീഡിൽ നിന്നുള്ള സമ്മർദ്ദം കുറയാനായി.


നിലവിലെ ഉപഭോഗനില തുടരുന്നുവെങ്കിൽ മുൻകൂട്ടി കണക്കാക്കിയ പവർ കട്ടുകൾ വേണ്ടിവരില്ലെന്ന് മന്ത്രാലയം അറിയിച്ചു.

അതേസമയം, പൗരന്മാരും താമസക്കാരും പീക്ക് സമയങ്ങളിൽ വൈദ്യുതി ഉപയോഗം പരമാവധി കുറച്ച് ഊർജ്ജസംരക്ഷണത്തിൽ പങ്കാളികളാകണമെന്ന് മന്ത്രാലയം ആഹ്വാനം ചെയ്തു. നില തുടരുന്നതാണ്ഗ്രിഡ് ന്റെ സ്ഥിരത ഉറപ്പാക്കുന്നതിനും ഭാവിയിലെ വൈദ്യുതി വിതരണ പ്രശ്‌നങ്ങൾ ഒഴിവാക്കുന്നതിനും നിർണായകമാകുക.

Advertisment