കുവൈത്തിലെ ഇന്ത്യൻ എംബസി മാമ്പഴ- കാർഷികോൽപ്പന്ന പ്രമോഷൻ സംഘടിപ്പിച്ചു

ലുലു ഹൈപ്പർമാർക്കറ്റ് അൽറായിൽ 'മാംഗോ മാനിയ' എന്ന പേരിൽ നടന്ന പ്രമോഷണൽ പരിപാടി ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈക ഉദ്ഘാടനം ചെയ്തു.

New Update
Untitledmodimali

കുവൈറ്റ്: ഇന്ത്യൻ എംബസി കുവൈറ്റിൽ മാമ്പഴത്തിന്റെയും കാർഷികോൽപ്പന്നങ്ങളുടെയും വ്യാപാര പ്രമോഷണൽ പരിപാടികൾ സംഘടിപ്പിച്ചു. അഗ്രികൾ ആൻഡ് പ്രോസെസ്ഡ് ഫുഡ് പ്രോഡക്ട് എക്സ്പോർട്ട് ഡെവലപ്മെന്റ് അതോറിറ്റി (APEDA) യുടെ സഹകരണത്തോടെയായിരുന്നു പരിപാടികൾ.

Advertisment

പ്രമോഷന്റെ ഭാഗമായി അഗ്രികൾ ആൻഡ് പ്രോസെസ്ഡ് ഫുഡ് പ്രോഡക്ട് എക്സ്പോർട്ട് ഡെവലപ്മെന്റ് അതോറിറ്റിയുടെ നേതൃത്വത്തിലുള്ള മാമ്പഴം കയറ്റുമതിക്കാരുള്‍പ്പെടെയുള്ള 10 അംഗ പ്രതിനിധി സംഘം കുവൈറ്റ് സന്ദര്‍ശിച്ചു.


ലുലു ഹൈപ്പർമാർക്കറ്റ് അൽറായിൽ 'മാംഗോ മാനിയ' എന്ന പേരിൽ നടന്ന പ്രമോഷണൽ പരിപാടി ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈക ഉദ്ഘാടനം ചെയ്തു.

Untitledmodimali

ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള ചൗസ, മല്ലിക, അമ്രപാലി, ദുഷേരി, ഫസ്ലി, ലാംഗ്ര തുടങ്ങി വിവിധ ഇനങ്ങളിലുള്ള ഇന്ത്യൻ മാമ്പഴങ്ങൾ കുവൈറ്റ് വിപണിയിൽ അവതരിപ്പിക്കപ്പെട്ടു.

ജൂലൈ 24-ന് കുവൈറ്റ് ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയിൽ മാമ്പഴങ്ങളും മൂല്യവർദ്ധിത ഉൽപ്പന്നങ്ങളും പ്രദർശിപ്പിക്കുന്ന ബയർ-സെല്ലർ മീറ്റ് (BSM) നടന്നു.

അംബാസഡറും കെസിസിഐ ഡയറക്ടർ ജനറലും ചേർന്ന് പരിപാടി ഉദ്ഘാടനം ചെയ്തു. കുവൈറ്റ് ഇന്ത്യൻ മാമ്പഴ കയറ്റുമതിയുടെ പ്രധാന ലക്ഷ്യസ്ഥലങ്ങളിൽ ഒന്നാണെന്ന് അംബാസഡർ വ്യക്തമാക്കി.

Untitledmodimali

മികച്ച കയറ്റുമതി സാധ്യതയുള്ള ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിൽ നിന്നുള്ള കൂടുതൽ ഇനങ്ങൾ പരിചയപ്പെടുത്തുകയാണ് ഈ പ്രമോഷന്റെ ലക്ഷ്യമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.


ഇന്ത്യൻ കയറ്റുമതിക്കാരുമായി B2B യോഗങ്ങൾ, ഹൈപ്പർമാർക്കറ്റ് സന്ദർശനം, വ്യാപാര ചർച്ചകൾ എന്നിവയും നടന്നു. വ്യാഴാഴ്ച വൈകിട്ട് കുവൈറ്റ് അവന്യൂസ് മാളിൽ എംബസി 'മാമ്പഴ ഉത്സവം' സംഘടിപ്പിച്ചു. വിവിധ രാജ്യങ്ങളുടെ അംബാസഡർമാരും കുവൈറ്റ് സർക്കാരിന്റെ ഉദ്യോഗസ്ഥരുമായുള്ള നയതന്ത്രസമ്മേളനവും വിവിധ കലാപരിപാടികളും നടന്നത് പരിപാടിക്ക് കൂടുതല്‍ നിറം കൂട്ടി.


Untitledmodimali

ജൂലൈ 25 മുതൽ 27 വരെ പ്രശസ്ത ഇന്ത്യൻ റെസ്റ്റോറന്റ് ശൃംഖലയായ ആശാസിന്റെ ഔട്ട്‌ലെറ്റുകളിൽ മാമ്പഴോത്സവം തുടരും. പാചകപരിപാടികളുടെയും മാമ്പഴമാധുര്യങ്ങളുടെയും സ്വാദിനം കുവൈത്തിലെ ജനങ്ങൾക്ക് സമ്മാനിക്കുകയാണ് ഈ ഫെസ്റ്റിവലിലൂടെ എംബസി ലക്ഷ്യമിടുന്നത്.

കുവൈറ്റ് വിപണിയിൽ ഇന്ത്യൻ കാർഷികോൽപ്പന്നങ്ങൾക്ക് കൂടുതൽ വൃത്തിയുള്ള, വിശ്വസ്തമായ വിതരണ മാർഗം ഉറപ്പാക്കുന്നതിനും ഇന്ത്യയുടെ സ്ഥാനം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ഈ പ്രമോഷൻ സഹായകമാകുമെന്ന് പ്രതീക്ഷ.

Advertisment