കുവൈത്തിൽ എനർജി ഡ്രിങ്കുകളുടെ വിൽപ്പനയ്ക്ക് കർശന നിയന്ത്രണം: ബഖാലകളിലും ജ്യൂസ് ഷോപ്പുകളിലും പരിശോധന ശക്തം

യുവാക്കൾക്കിടയിൽ വർദ്ധിച്ചുവരുന്ന ഹൃദയസംബന്ധമായ പ്രശ്നങ്ങളും മറ്റ് ആരോഗ്യപ്രശ്നങ്ങളും കണക്കിലെടുത്താണ് സർക്കാരിന്റെ ഈ നീക്കം

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update
Untitled

കുവൈറ്റ്: രാജ്യത്ത് എനർജി ഡ്രിങ്കുകളുടെ ഉപയോഗം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി വാണിജ്യ മന്ത്രാലയം പരിശോധന കർശനമാക്കി. ചെറിയ പലചരക്ക് കടകളിലും (ബഖാലകൾ), ജ്യൂസ് ഷോപ്പുകളിലും എനർജി ഡ്രിങ്കുകൾ വിൽക്കുന്നതിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ സാധാരണക്കാരുടെ ശീലങ്ങളിൽ വലിയ മാറ്റമുണ്ടാക്കുന്നതായാണ് റിപ്പോർട്ടുകൾ.

Advertisment

ചെറിയ കടകളിലും ജ്യൂസ് സെന്ററുകളിലും എനർജി ഡ്രിങ്കുകൾ പ്രദർശിപ്പിക്കുന്നതിനും വിൽക്കുന്നതിനും അധികൃതർ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കനത്ത പിഴയും സ്ഥാപനം അടച്ചുപൂട്ടുന്നത് ഉൾപ്പെടെയുള്ള നടപടികളും ഉണ്ടാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

മുമ്പ് ജ്യൂസുകളിലും മറ്റ് പാനീയങ്ങളിലും എനർജി ഡ്രിങ്കുകൾ കലർത്തി നൽകുന്ന രീതി പല ജ്യൂസ് ഷോപ്പുകളിലും ഉണ്ടായിരുന്നു. എന്നാൽ പുതിയ നിയമം വന്നതോടെ ഇത്തരം 'മിക്സിംഗ്' പൂർണ്ണമായും നിരോധിച്ചു. എനർജി ഡ്രിങ്കുകൾ അടങ്ങിയ സ്പെഷ്യൽ പാനീയങ്ങൾ മെനുവിൽ നിന്ന് ഒഴിവാക്കാൻ കടയുടമകൾ നിർബന്ധിതരായി.


താമസമേഖലകളിലെ ബഖാലകളിൽ നിന്ന് എനർജി ഡ്രിങ്കുകൾ വാങ്ങുന്ന യുവാക്കളുടെ എണ്ണം വളരെ കൂടുതലായിരുന്നു. എന്നാൽ ഇപ്പോൾ പല ബഖാലകളും പരിശോധന ഭയന്ന് ഇത്തരം പാനീയങ്ങൾ സ്റ്റോക്ക് ചെയ്യുന്നില്ല. സൂപ്പർ മാർക്കറ്റുകളിലും അംഗീകൃത വലിയ ഔട്ട്ലെറ്റുകളിലും മാത്രമേ ഇവ ഇപ്പോൾ ലഭ്യമാകുന്നുള്ളൂ.


യുവാക്കൾക്കിടയിൽ വർദ്ധിച്ചുവരുന്ന ഹൃദയസംബന്ധമായ പ്രശ്നങ്ങളും മറ്റ് ആരോഗ്യപ്രശ്നങ്ങളും കണക്കിലെടുത്താണ് സർക്കാരിന്റെ ഈ നീക്കം. 18 വയസ്സിൽ താഴെയുള്ളവർക്ക് ഇത്തരം പാനീയങ്ങൾ വിൽക്കരുതെന്ന നിയമം നേരത്തെ തന്നെയുണ്ട്.

പെട്ടെന്ന് ലഭ്യമായിരുന്ന എനർജി ഡ്രിങ്കുകൾക്ക് നിയന്ത്രണം വന്നതോടെ പലരും മറ്റ് പാനീയങ്ങളിലേക്ക് മാറുകയാണ്. എനർജി ഡ്രിങ്കുകൾക്ക് പകരം ഫ്രഷ് ജ്യൂസുകളോ ഐസ്ഡ് കോഫിയോ തിരഞ്ഞെടുക്കുന്നവരുടെ എണ്ണത്തിൽ വർദ്ധനവുണ്ടായതായി കടയുടമകൾ പറയുന്നു.

ആരോഗ്യകരമായ ഒരു ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനും ലഹരിക്ക് സമാനമായ രീതിയിൽ എനർജി ഡ്രിങ്കുകൾ ഉപയോഗിക്കുന്നത് തടയുന്നതിനുമാണ് കുവൈറ്റ് സർക്കാർ ഈ നടപടി

Advertisment