Advertisment

ഇ.എൻ. ടി. & തൈറോയിഡ് രോഗവിദഗ്ധ ചുമതലയേറ്റു

author-image
ബഷീര്‍ അമ്പലായി
Updated On
New Update
ent Untitled004.jpg

മനാമ: പ്രശസ്ത ഇ.എൻ. ടി. & തൈറോയിഡ് രോഗവിദഗ്ധ ഡോക്ടർ അഞ്ജലി വേണുഗോപാൽ ദാർ അൽ ഷിഫ മെഡിക്കൽ സെന്റർ ഹിദ്ദ് ബ്രാഞ്ചിൽ ചുമതലയേറ്റു. 

Advertisment

തൈറോയിഡ് രോഗം മൂലമുള്ള പ്രയാസങ്ങൾ, വിട്ടുമാറാത്ത തലവേദന, മൈഗ്രെയ്ൻ, തലക്കനം, ബാലൻസ് നഷ്ടപ്പെടുന്ന അവസ്ഥ, തലകറക്കം, മൂക്കൊലിപ്പ്, മൂക്ക് ചൊറിച്ചിൽ, മൂക്കിൽ ദശവളർച്ച, സൈനസൈറ്റിസ്, തൊണ്ടവേദന, എപ്പോഴും തൊണ്ടവരണ്ട അവസ്ഥ, മുണ്ടിവീക്കം, ടോൺസിലൈറ്റിസ്, കേൾവിക്കുറവ്, ചെവിവേദന, ചെവിയൊലിപ്പ്, ചെപ്പി അടഞ്ഞ അവസ്ഥ, ഇടയ്ക്കിടെയുള്ള ചെവി അടയൽ, ചെവിയിലെ അണുബാധ തുടങ്ങി ചെവി, തൊണ്ട, മൂക്ക് തുടങ്ങിയ അവയവങ്ങളുടെ എല്ലാ പ്രയാസങ്ങൾക്കും നൂതന ചികിത്സാനിർദ്ദേശങ്ങൾക്കും 14 വർഷത്തിലേറെ പ്രവർത്തിപരിചയമുള്ള ഡോക്ടർ അഞ്ജലിയുടെ സേവനം ലഭ്യമാണ്. 

ദാർ അൽ ഷിഫ ഹിദ്ദ് ബ്രാഞ്ചിൽ നടന്ന സ്വീകരണത്തിൽ മെഡിക്കൽ സെൻറർ ജനറൽ മാനേജർ അഹമ്മദ് ഷമീർ,  മാർക്കറ്റിംഗ് & ബിസിനസ് ഡെവലപ്മെൻറ് ഹെഡ്ഡ് റജുൽ കരുവാൻതൊടി, എച്ച് ആർ ഡയറക്ടർ റഷീദ മുഹമ്മദ് അലി, ജി.പി ഡിപ്പാർട്മെന്റ് ഹെഡ് ഡോ.റിഫത്ത് അക്തർ, ക്വാളിറ്റി മാനേജർ ഡോ.നിസാർ അഹമ്മദ്,  മാർക്കറ്റിംഗ് മാനേജർ അബ്ദുൽ നസീബ്, ശ്രുതി, മുഹ്സിൻ, എലിൻ എന്നിവർ പങ്കെടുത്തു.

ഡോക്ടറുടെ ചികിത്സാസമയ വിവരത്തിന് 16161616 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Advertisment