New Update
/sathyam/media/media_files/qdiOtVuOAs5BizXrbLeQ.jpg)
ജിദ്ദ: ദുരന്തമുഖത്തെ സേവനങ്ങളെ മാനിച്ച് മലയാളികളുടെ മനസ്സില്‍ ഇടംപിടിച്ച ഈശ്വര്‍ മാല്‍പ്പയെ ജിദ്ദ പൗരാവലി സ്‌നേഹാദരവ് നല്‍കി ആദരിക്കുവാന്‍ തീരുമാനിച്ചു.
Advertisment
സ്വന്തം ജീവന്‍ പോലും നോക്കാതെ കുത്തിയൊഴുകുന്ന പുഴയിലേക്ക് എടുത്തുചാടി ഒട്ടനവധി മനുഷ്യരുടെ ജീവന്‍ രക്ഷിച്ച രക്ഷാപ്രവര്‍ത്തകനായ ഈശ്വര മാല്‍പേ അര്‍ജുന്റെ വിഷയത്തിലാണ് കൂടുതല്‍ ശ്രദ്ദ നേടിയത്.
സാഹസികമായി കുത്തിയൊഴുകുന്ന പുഴയില്‍ അര്‍ജുനനെ വീണ്ടെടുക്കുന്നതിന് വേണ്ടി പല എതിര്‍പ്പുകള്‍ ഉണ്ടായിട്ടുപോലും അദ്ദേഹം പരിശ്രമിച്ചു.
പ്രവാസ ലോകത്തും പ്രവാസികളുടെ ഇടയിലും ചര്‍ച്ചയായ മനുഷ്യസ്‌നേഹിയാണ് ഈശ്വര്‍ മാല്‍പേ. ജിദ്ദ പൗരാവലിയും അല്‍ അബീര്‍ ഹോസ്പിറ്റലും സംയുക്തമായി ദുരന്തമുഖത്തെ രക്ഷയെ കുറിച്ച് ബോധവല്‍ക്കരണ ക്ലാസ് എടുക്കും എന്നും സംഘാടകര്‍ അറിയിച്ചു