/sathyam/media/media_files/G9qO2VeCFrnJQvT8nC80.jpg)
ജിദ്ദ: വർഗ്ഗീയ ശക്തികളെ തൂത്തെറിഞ്ഞു ശാന്തിയുടെയും സമാധാനത്തിന്റയും വാഹകർ രാജ്യത്തിന്റെ അധികാരമേൽകുമന്ന് സിറ്റിംഗ് എം പിയും ഫലം വരാനിരിക്കുന്ന തിരഞ്ഞെടുപ്പിലെ മലപ്പുറം പാർലമെന്റ് മണ്ഡലം യു ഡി എഫ് സ്ഥാനാർത്ഥിയുമായ ഇ ടി മുഹമ്മദ് ബഷീർ പറഞ്ഞു.
വിശുദ്ധ ഉംറ നിർവഹിക്കാനായി ജിദ്ദയിലെത്തിയപ്പോൾ ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു മുസ്ലിം ലീഗ് ദേശീയ ഓർഗനൈസിങ്ങ് സെക്രട്ടറി കൂടിയായ ഇ ടി.
ജീവിക്കാൻ വേണ്ടി കടൽ കടന്നെത്തിയ ജിദ്ദയിലെ കെ എം സി സി പ്രവർത്തകരും ഓ ഐ സി സി ഉൾപ്പെടെയുള്ള മറ്റു മുന്നണി ഘടക കക്ഷികളും താനുൾപ്പെടെയുള്ള ഇന്ത്യ മുന്നണി സ്ഥാനാർത്ഥികളുടെ വിജയത്തിന് വേണ്ടി ജിദ്ദയിൽ നടത്തിയ വിവിധ പ്രവർത്തനങ്ങൾ, വോട്ട് വിമാനങ്ങൾ ചാർട്ടർ ചെയ്‌തും , അവധികൾ ക്രമീകരിച്ചും വോട്ടര്മാരെയും നേതാക്കളെയും നാട്ടിലെത്തിച്ചും നടത്തിയ കുടുംബ സംഗമങ്ങളുൾപ്പെടെയുള്ള തിരഞ്ഞെടുപ്പ് പ്രചാരണ പ്രോഗ്രാമുകൾ ശ്ലാഘനീയമായിരുന്നു വെന്നും അതിന് പ്രത്യകം നന്ദിയും അറിയിച്ചു.
കേരളത്തിലെ മുഴുവൻ മണ്ഡലങ്ങളിലും യുഡിഫ് സ്ഥാനാർത്ഥികൾ വിജയിക്കുമെന്നും ഡൽഹിയിൽ ഇന്ത്യ മുന്നണി അധികാരത്തിലെത്തുമെന്നും , ആനുകാലിക ഇന്ത്യയുടെ രാഷ്ട്രീയ നിരീക്ഷണങ്ങൾ വിലയിരുത്തി ശുഭ പ്രതീക്ഷ സദസ്സുമായി പങ്കുവെച്ചു. ബിജെപിയുടെ വർഗീയ ദ്രുവീകരണം ഇന്ത്യൻ ജനത ജനത അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കോട് ജില്ലാ യൂത്ത് ലീഗ് സെക്രട്ടറി മൊയ്‌തീൻ കോയ സാഹിബ് സമകാലിക ഇന്ത്യയുടെയും കേരള രാഷ്ട്രീയത്തിന്റെയും രാഷ്ട്രീയ ചിത്രങ്ങൾ അവലോകനം ചെയ്‌തു സംസാരിച്ചു.
വികസനത്തെ കുറിച്ച് ഒന്നും പറയാനില്ലാതെ ഒരു പ്രധാന മന്ത്രിമാരിൽ നിന്നും ഇന്നേ വരെ രാജ്യം കേട്ടിട്ടില്ലാത്ത വില കുറഞ്ഞ വർഗീയ പരാമർശങ്ങൾ നടത്തി ജനങ്ങളെ തമ്മിലടിപ്പിച്ചു കേന്ദ്രത്തിൽ ബി.ജെ.പി യും , വടകര പോലുള്ള മണ്ഡലങ്ങളിൽ സൗഹൃദന്തരീക്ഷം തകർക്കാൻ കള്ള കഥകൾ മെനഞ്ഞു വർഗീയ കാർഡ് ഇറക്കി തമ്മിലടിപ്പിച്ചു വിജയിക്കാനുള്ള ഹീനമായ സി.പിഎമിന്റെ ശ്രമങ്ങളും, പരാജയ ഭീതിയിൽ നിന്ന് ഉടലെടുത്തതാണെന്നും ഇന്ത്യ മുന്നണി അധികാരത്തിലേറുമെന്നും വസ്‌തുതകൾ നിരത്തി അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
സി.കെ. എ റസാഖ് മാസ്റ്റർ അധ്യക്ഷത വഹിച്ച സ്വീകരണ യോഗം നാഷണൽ കെഎംസിസി പ്രസിഡണ്ട് കുഞ്ഞിമോൻ കാക്കിയ ഉൽഘാടനം ചെയ്‌തു,
നാഷണൽ കെഎംസിസി സെക്രട്ടറി അഷ്‌റഫ് വെങ്ങാട്ട്, എറണാകുളം എസ് ടി യു നേതാവ് പി. കെ ഇബ്രാഹിം സാഹിബ്, പാളയാട്ട് അഹമ്മദ്, ഉസ്മാനാലി പാലത്തിങ്ങൽ, നാസർ വെളിയൻങ്കോട്, ഷറഫുദ്ദിൻ കണ്ണേട്ടിൽ,നാസർ എടവനക്കാട്, മുജീബ് ഉപ്പട, സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ ഇസ്മായിൽ മുണ്ടക്കുളം, എ.കെ ബാവ, ഷൌക്കത്ത് ഞാറക്കോടൻ , ശിഹാബ് താമരക്കുളം, ലത്തീഫ് കലരാന്തിരി, ജലാൽ തേഞ്ഞിപ്പലം, ഹസൻ ബത്തേരി, സിറാജ് കണ്ണവം, സാബിൽ മമ്പാട്, അഷ്‌റഫ് താഴേക്കോട് , സുബൈർ വട്ടോളി , സകീർ നാലകത്ത്, ഹുസൈൻ കരിങ്കറ, ഇസ്മായിൽ മുണ്ടുപറമ്പ്, കെ കെ മുഹമ്മദ്, നൗഷാദ് ചപ്രപടവ്, സകരിയ ആറളം, അബ്ദുള്ള ഹിറ്റാച്ചി,വിവിധ ജില്ലാ , ഏരിയ, മണ്ഡലം ,പഞ്ചായത്ത് ഭാരവാഹികൾ പങ്കെടുത്തു. വി പി മുസ്തഫ സ്വാഗതവും സാബിൽ മമ്പാട് നന്ദിയും പറഞ്ഞു.