New Update
/sathyam/media/media_files/MoEQ6mXV5ZnX8G3s4An1.jpg)
മനാമ: ബഹറിനിലെ പ്രമുഖ ക്രിക്കറ്റ് ടീമായ എക്‌സാറ്റ -11 സംഘടിപ്പിച്ച 'EXACT -11 Premier League seaosn -1' വിജയകരമായി പര്യവസാനിച്ചു.
Advertisment
10 ടീമുകള്‍ പങ്കെടുത്ത ടൂര്‍ണമെന്റ് ഫൈനലില്‍ അപ്പോളോ സിസിയും ബ്രോസ് ആന്റ് ബഡീസ് മത്സരിക്കുകയും അതില്‍ അപ്പോളോ സിസി 3 റണ്‍സിന് വിജയം കൈവരിക്കുകയും ചെയ്തു.
ടൂര്‍ണമെന്റിന്റെയും ഫൈനലിലെയും താരമായി അപ്പോളോ സിസിയിലെ കുഞ്ഞുമോന്‍ പീറ്ററെ തെരഞ്ഞെടുത്തു.
അപ്പോളോ സിസിക്ക് വേണ്ടി ക്യാപ്റ്റന്‍ ഗോപിനാഥും ബ്രോസ് ആന്റ് ബഡീസിന് വേണ്ടി ക്യാപ്റ്റന്‍ അന്‍സാറും ട്രോഫിയും ക്യാഷ് പ്രൈസും ഏറ്റുവാങ്ങി.
വിജയികള്‍ക്കും ടൂര്‍ണമെന്റില്‍ പങ്കെടുത്ത എല്ലാ ടീമുകള്‍ക്കും എക്‌സാറ്റ്- 11 ഭാരവാഹികള്‍ നന്ദി അറിയിച്ചു.