/sathyam/media/media_files/2025/11/03/ee-2025-11-03-03-24-52.jpg)
ദുബായ്: യുഎഇയിലെ പ്രവാസി ഇന്ത്യക്കാര്‍ക്ക് ഇനിമുതല്‍ ഇ ~ പാസ്പോര്‍ട്ട് മാത്രമേ ലഭിക്കൂ എന്ന് ദുബായിലെ കോണ്‍സല്‍ ജനറല്‍ സതീഷ് കുമാര്‍ ശിവന്‍ അറിയിച്ചു. ഇ ~ പാസ്പോര്‍ട്ടില്‍ പാസ്പോര്‍ട്ട് ഉടമയുടെ ഡിജിറ്റലൈസ് ചെയ്ത വിവരങ്ങള്‍ അടങ്ങിയ ഒരു ഇലക്രേ്ടാണിക് ചിപ്പ് ഉള്‍പ്പെടുത്തും. ഇത് ഇമിഗ്രേഷന്‍ നടപടികള്‍ വേഗത്തിലും സുരക്ഷിതമായും പൂര്‍ത്തിയാക്കാന്‍ സഹായിക്കുമെന്ന് ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ കോണ്‍സല്‍ ജനറല്‍ സതീഷ് ശിവന്‍ വിശദീകരിച്ചു.
ഒക്റ്റോബര്‍ 28നാണ് ഇന്ത്യന്‍ സര്‍ക്കാര്‍ ആഗോളതലത്തില്‍ ഇ ~ പാസ്പോര്‍ട്ട് സംവിധാനം ആരംഭിച്ചത്. പുതിയ സംവിധാനം വഴി അപേക്ഷകര്‍ക്ക് വിവരങ്ങള്‍ പൂരിപ്പിക്കാന്‍ രണ്ട് മിനിറ്റ് സമയം മാത്രം മതിയാകും. പഴയ പാസ്പോര്‍ട്ട് നമ്പര്‍ നല്‍കുക, വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കുക, സമര്‍പ്പിക്കുക, എന്നതാണ് നടപടി ക്രമമെന്ന് യുഎഇയിലെ ഇന്ത്യന്‍ എംബസി ചാര്‍ജ് ഡി അഫയേഴ്സ് എ. അമര്‍നാഥ് വ്യക്തമാക്കി.
ഇനിമുതല്‍ പാസ്പോര്‍ട്ട് പുതുക്കുന്ന എല്ലാവരും പുതുക്കിയ ജിപിഎസ്പി 2.0 പ്ളാറ്റ്ഫോം വഴി മാത്രമേ അപേക്ഷ സമര്‍പ്പിക്കാവൂ. പാസ്പോര്‍ട്ട് പുതുക്കുന്നതിനായി അടുത്ത ദിവസങ്ങളിലേക്ക് അപോയിമെന്‍റ് എടുത്തവര്‍ക്ക് ഇളവ് നല്‍കുമെന്ന് കോണ്‍സല്‍ ജനറല്‍ സതീഷ് കുമാര്‍ ശിവന്‍ പറഞ്ഞു.
സര്‍വീസ് പ്രൊവൈഡര്‍മാര്‍ വഴി പാസ്പോര്‍ട്ട് പുതുക്കുന്നതിന് അപേക്ഷാ ഫോമുകള്‍ ഇതിനകം പൂരിപ്പിച്ചവര്‍ക്ക് നിലവിലെ അപേക്ഷയുമായി മുന്നോട്ട് പോകാനോ, അല്ലെങ്കില്‍ ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ വിവരങ്ങള്‍ പുതുക്കി പൂരിപ്പിക്കാനോ അവസരമുണ്ട്. നിലവിലെ അപേക്ഷയില്‍ ഉറച്ചുനില്‍ക്കുന്നവര്‍ക്ക് പഴയ കടലാസ് പാസ്പോര്‍ട്ടും, വിവരങ്ങള്‍ ഓണ്‍ലൈനില്‍ വീണ്ടും പൂരിപ്പിക്കുന്നവര്‍ക്ക് ഇ~പാസ്പോര്‍ട്ടും ലഭിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us