മനാമ: കായിക പ്രതിഭകളെ വളർത്തി എടുക്കാൻ വിവിധ ക്ലബുകളുമായും വിദ്യാലയങ്ങളിലെ കായിക പരിശീലകരുമായും യോജിച്ച് വിവിധ രാജ്യങ്ങളിലെ കുട്ടികളെ ഫുട്ബോൾ മേഘലയിൽ വളർത്തി എടുക്കാൻ മികച്ച വിദേശ പരിശീലകരുടെ ശിക്ഷണത്തിൽ മലയാളി മാനോജ് മെൻ്റിൽ "ഫാബ്" (ഫുട്ബോൾ അക്കാദമി ഓഫ് ബഹ്റൈൻ) ബഹ്റൈനിൽ, ഇന്ത്യൻ സ്ക്കൂൾ വൈസ് ചെയർമാൻ ഡോ. മുഹമ്മദ് ഫൈസൽ ഉൽഘടനം നിർവഹിച്ചു .
നിസാർ ഉസ്മാൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ സജ്ജാദ് സുലൈമാൻ ഫാബിന്റെ പ്രവർത്തനത്തെ പറ്റിയുള്ള വിശദീകരണം നൽകി .
ബഷീർ അമ്പലായി, നാസ്സർ മഞ്ചേരി, എ പി ഫൈസൽ, സി ഛ് റഷീദ്, ബിനു മണ്ണിൽ, ഷംസുദീൻ വെള്ളിക്കുളങ്ങര, ചിന്നസ്വാമി, റഫീഖ് അബ്ബാസ്, ഫെമിൽ,അബ്ദുൽ സലാം ചാത്തോലി എന്നിവർ ആശംസകൾ നേർന്നു .
ലത്തീഫ്, ഷാനിബ്, ഹൈത്തം ഹുസൈൻ, ഷാനവാസ്, നിഷാദ് എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.