/sathyam/media/media_files/JvLIE9ENX2D4fmmp68q3.jpg)
ജിദ്ദ: സ്ഥലം മാറിപ്പോകുന്ന മുഹമ്മദ് ഷാഹിദ് ആലമിന്റെ പിൻഗാമിയായി ഫഹദ് അഹമ്മദ് ഖാൻ സൂരി ജിദ്ദയിലെ ഇന്ത്യൻ കോൺസുൽ ജനറൽ സ്ഥാനം ഏറ്റെടുത്തു.
ആന്ധ്രാ പ്രദേശിലെ കുർണൂലിലുള്ള പ്രമുഖ ബിസിനസ് കുടുംബാംഗമായ ഫഹദ് സൂരി 2014 ബാച്ച് ഐ എഫ് എസ് ഉദ്യോഗസ്ഥനാണ്.
ലണ്ടൻ ഇന്ത്യൻ നയതന്ത്ര കേന്ദ്രത്തിലേക്ക് സ്ഥാനക്കയറ്റം ലഭിച്ച മുഹമ്മദ് ഷാഹിദ് ആലം കഴിഞ്ഞ ദിവസം ജിദ്ദയിൽ നിന്ന് ന്യൂഡൽഹിയിലേക്ക് യാത്രയായിരുന്നു.
ന്യൂ ഡൽഹിയിൽ കേന്ദ്ര വാണിജ്യ മന്ത്രാലയത്തിൽ അണ്ടർ സെക്രട്ടറിയായിരിക്കെയാണ് ഫഹദ് അഹമ്മദ് ഖാൻ സൂരിയ്ക്ക് ജിദ്ദയിൽ കോൺസൽ ജനറൽ പദവിയിലെ നിയമനം.
കൂടുതലും അറബ് രാജ്യങ്ങൾ ഉൾപ്പെടുന്ന മിഡിൽ ഈസ്റ്റ് - വടക്കൻ ആഫ്രിക്കൻ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ വ്യാപാര ഇടപാടുകൾ കൈകാര്യം ചെയ്യുകയായിരുന്നു കേന്ദ്ര വാണിജ്യ മന്ത്രാലയത്തിൽ അദ്ദേഹം.
കോവിഡ് പ്രതിസന്ധി കാലത്ത് കുവൈറ്റ് എംബസിയിൽ ഫസ്റ്റ് സെക്രട്ടറിയായിരുന്ന ഫഹദ് സൂരിയുടെ സേവനങ്ങൾ ഇന്ത്യൻ പ്രവാസി സമൂഹത്തിന്റെ പ്രശംസ പിടിച്ചെടുത്തിരുന്നു.
എൻജിനിയറിംഗ് - ബിസിനസ് വിഷയങ്ങളിൽ ബിരുദധാരിയായ അദ്ദേഹം കുർണൂൽ നഗരത്തിലെ പ്രശസ്ത ബിസിനസുകാരനായ ജമാൽ ഖാന്റെ മകനാണ് ഫഹദ് അഹമ്മദ് ഖാൻ സൂരി.