ഫിഫ 2034 ലോകകപ്പ് സൗദി അറേബ്യയില്‍. ആവേശത്തോടെ സ്വദേശികളും വിദേശികളും

ലോകനിലവാരത്തിലുള്ള ഫുട്‌ബോള്‍ സ്റ്റേഡിയങ്ങള്‍ സൗദിയുടെ പ്രധാനപ്പെട്ട ഏരിയകളില്‍ പണി തുടങ്ങുന്നതിനു വേണ്ടി പ്രഖ്യാപനം വന്നു കഴിഞ്ഞു. 

New Update
2034

സൗദി അറേബ്യ: കാല്‍പന്ത് കളിയുടെ ഫിഫ ലോകകപ്പ് 2034 സൗദി അറേബ്യയിലാണെന്നുള്ള ഔദ്യോഗിക പ്രഖ്യാപനം വന്നതോടെ സൗദി അറേബ്യയില്‍ ആവേശത്തിന്റെ ദിനങ്ങള്‍.

Advertisment

 2034 ലെ ഫിഫ ലോകകപ്പ് സൗദി അറേബ്യയിലാണെന്നുള്ള പ്രഖ്യാപനം അറിഞ്ഞതോടെ സ്വദേശികളും വിദേശികളും സൗദി അറേബ്യയുടെ പതാകയുമേന്തി തെരുവോരങ്ങളിലെത്തി. എല്ലാവരുമൊത്ത് സന്തോഷം പങ്കുവെച്ചു.


ഫുട്‌ബോള്‍ സ്റ്റേഡിയങ്ങള്‍

ലോകനിലവാരത്തിലുള്ള ഫുട്‌ബോള്‍ സ്റ്റേഡിയങ്ങള്‍ സൗദിയുടെ പ്രധാനപ്പെട്ട ഏരിയകളില്‍ പണി തുടങ്ങുന്നതിനു വേണ്ടി പ്രഖ്യാപനം വന്നു കഴിഞ്ഞു. 

71f0b9a5-78ea-4681-89a7-effd21980b1f


സൗദി അറേബ്യയുടെ വികസനത്തിന്റെ രാജകുമാരന്‍ സൗദിയിലെ ലോകനിലവാരത്തിലേക്ക് ഉയര്‍ത്തി കൊണ്ടിരിക്കുന്ന സൗദി ക്രൗണ്‍ പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ മുന്നില്‍ നിന്ന് നയിക്കുന്ന ലോകകപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ആയിരിക്കും ഇനി വരാന്‍ പോകുന്നത്.


ഒട്ടനവധി പുതിയ പദ്ധതികള്‍

 സൗദിയുടെ വിവിധ ഏരിയകളില്‍ ഒട്ടനവധി പുതിയ പദ്ധതികളാണ് നടന്നുകൊണ്ടിരിക്കുന്നത്. ലോകകപ്പോടുകൂടി സൗദി അറേബ്യയുടെ മുഖം ലോക കപ്പിന്റെ ഭൂപടത്തിലേക്ക് നെറുകയിലേക്കും കയറുകയാണ്.

Advertisment