പ്രവാസി സംവിധായകൻ സകീർ മണ്ണാർമലയുടെ ആദ്യ ചിത്രം റിലീസിന് തയ്യാറായി

സിനിമ രംഗത്തെ ടെക്‌നീഷ്യന്‍സും അഭിനേതാക്കളും സുഹൃത്തുക്കളും ലാല്‍ മീഡിയയില്‍ പ്രിവ്യൂ ഷോ കാണാന്‍ സന്നിഹിതരായിരുന്നു.

New Update
fiUntitledtru

റിയാദ്: റിയാദിലെ അറിയപ്പെടുന്ന ഗായകനും അഭിനേതാവും ഷോര്‍ട് ഫിലിം സംവിധായകനും ആയ സകീര്‍ മണ്ണാര്‍മലയുടെ ആദ്യ ചിത്രം  *തെളിവ് സഹിതം * റിലീസിന് തയ്യാറായി.

Advertisment

ദമാമിലെ പ്രമുഖ വ്യവസായി ജോളി ലോനപ്പന്റെ ജോളിവുഡ് മൂവി ബാനറില്‍ ആണു ഈ ചിത്രം റിലീസിന് തയ്യാറായിരിക്കുന്നത്.

കുടുംബ പശ്ചാത്തലത്തിലുള്ള തെളിവ് സഹിതം എന്ന ക്രൈം ത്രില്ലര്‍ മൂവിയുടെ പ്രിവ്യൂ ഷോ കൊച്ചി ലാല്‍ മീഡിയയില്‍ വെച്ച് സിനിമ രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തില്‍ നടന്നു.

സിനിമ രംഗത്തെ ടെക്‌നീഷ്യന്‍സും അഭിനേതാക്കളും സുഹൃത്തുക്കളും ലാല്‍ മീഡിയയില്‍ പ്രിവ്യൂ ഷോ കാണാന്‍ സന്നിഹിതരായിരുന്നു.

ക്രിസ്തുമസ് റിലീസ് ആയി പ്രേക്ഷകരിലേക്കു എത്തുന്ന ഈ സിനിമക്ക് പ്രവാസ ലോകത്തുള്ളവരുടെ പൂര്‍ണ്ണ സപ്പോര്‍ട്ടും പ്രാര്‍ത്ഥനയും ഉണ്ടാകണമെന്നു സംവിധായകന്‍ സക്കീര്‍ മണ്ണാര്‍മല അഭ്യര്‍ത്ഥിച്ചു.

സൗദി അറേബ്യയിലെ ഒരുപറ്റം കലാകാരന്മാര്‍ ഈ സിനിമക്ക് പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും അതുകൊണ്ട് തന്നെ കേരളത്തില്‍ റിലീസ് ചെയ്യുന്നതോടൊപ്പം തെളിവ് സഹിതം എന്ന ഈ  സിനിമ ഗള്‍ഫ് നാടുകളിലും റിലീസ് ഉണ്ടാവുമെന്നും നിര്‍മാതാവ്  ജോളി ലോനപ്പന്‍ ദമാം പറഞ്ഞു.

തെളിവ് സഹിതം എന്ന സിനിമയുടെ കഥ തിരക്കഥ ഷഫീഖ് കോഴിക്കോടും ക്യാമറ എല്‍ദോ ഐസക് ഇടുക്കിയും എഡിറ്റിങ് അശ്വിന്‍ കോഴിക്കോടും സംഗീതം സായ് ബാലനും നിര്‍വഹിച്ചിരിക്കുന്നു.

സായ് ബാലന്‍ ആണു ഈ സിനിമയിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. പ്രൊഡക്ഷന്‍ മാനേജര്‍ സുരേഷ് ശങ്കര്‍ റിയാദ് ,കോ പ്രൊഡ്യൂസേഴ്‌സ് ഷാജഹാന്‍ റിയാദ്, ജുനൈദ് റിയാദ് ,അനില്‍ കുമാര്‍ റിയാദ് ,ഫാഹിദ് ഹസ്സന്‍ റിയാദ് ,സക്കീര്‍ മണ്ണാര്‍മല ,അസോസിയേറ്റ് ഡയറക്ടര്‍  അനൂപ് അങ്കമാലി ,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഗിജേഷ്, സ്റ്റുഡിയോ ചിത്രാഞ്ജലി.

അഭിനേതാക്കള്‍: നിഷാന്ത് സാഗര്‍,അബു സലീം ,മേജര്‍ രവി ,രാഗേഷ് ശര്‍മ , നിര്‍മല്‍ പാലാഴി , പ്രതീപ് ബാലന്‍ , സിറാജ് പയ്യോളി , രമേശ് കാപ്പാട് ,ബിച്ചാല്‍ മുഹമ്മദ് ,ഷൌക്കത്ത് അലി

Advertisment