കുവൈത്ത്: രാജ്യത്തെ സര്‍ക്കാര്‍ ജീവനക്കാര്‍ പ്രവര്‍ത്തി സമയം മുഴുവന്‍ ജോലി സ്ഥലത്തുണ്ടെന്ന് ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ മൂന്നാമത് ഫിംഗര്‍ പ്രിന്റ് നിയമം ജോലിയുടെ ഒഴുക്കിനെ തടസ്സപ്പെടുത്തുകയും ജീവനക്കാരെ ആശയക്കുഴപ്പത്തിലാക്കുകയും ചെയ്‌തെന്ന് പൊതുമരാമത്ത് മന്ത്രാലയത്തിലെ തൊഴിലാളി യുണിയന്‍.
സാങ്കേതിക ,എന്‍ജിനീയറിങ് മേഖലകളുമായി ബന്ധപ്പെട്ട ജോലികളുടെ ഒഴുക്കിനെ ഹാജര്‍ നില രേഖപ്പെടുത്താനുള്ള മൂന്നാമത് ഫിംഗര്‍ പ്രിന്റ് നിയമം പ്രതികൂലമായി ബാധിച്ചിട്ടുണ്ട് . അതുകൊണ്ട് ഈ തീരുമാനം പുനഃപരിശോധിക്കണമെന്ന് യൂണിയന്‍ സിവില്‍ സര്‍വീസ് കമ്മീഷനോട് ആവശ്യപ്പെട്ടു .
എഞ്ചിനീയറിംഗ് സാങ്കേതിക മേഖലകളില്‍ ബന്ധപെട്ടു പ്രവര്‍ത്തിക്കുന്ന ജീവനക്കാരില്‍ പലരും ആദ്യത്തെ ഹാജര്‍ നില രേഖപെടുത്തിയ ശേഷം പലപ്പോഴും വിവിധ പ്രൊജക്ടുകളുമായി ബന്ധപെട്ട കാര്യങ്ങള്‍ക്കായി ഔദ്യോഗിക ജോലി സ്ഥലത്തിന് പുറത്തായിരിക്കും ഉണ്ടാവുക.
രണ്ടു മണിക്കൂറിന് ശേഷം വീണ്ടും ജോലി സ്ഥലത്തെത്തി ബയോമെട്രിക് നല്‍കുകയെന്നത് ജോലി ഒഴുക്കിനെ തടസ്സപ്പെടുത്തുന്നതിന് പുറമെ ഉദ്യോഗസ്ഥരുടെ പങ്കിനെ പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നതാണെന്നും യുണിയന്‍ പ്രസ്താവനയില്‍ പറഞ്ഞു.
രാജ്യത്ത് സര്‍ക്കാര്‍ മേഖലകളിലെ ജീവനക്കാര്‍ ഔദ്യോഗിക ജോലി സമയങ്ങളില്‍ മുഴുവന്‍ നേരവും സ്ഥലത്തുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന് മധ്യാഹ്ന ഫിംഗര്‍ പ്രിന്റ് നല്‍കണമെന്ന നിബന്ധന കഴിഞ്ഞ മാസം പാതിയോടെയാണ് പ്രാബല്യത്തിലായത് .
ഇതനുസരിച്ച് ജോലി സമയം ആരംഭിച്ച് രണ്ട് മണിക്കൂറിന് ശേഷം അറുപത് മിനിറ്റിനുള്ളില്‍ വിരലടയാളം നടത്തി ജോലിസ്ഥലത്ത് തന്റെ സാന്നിധ്യം തെളിയിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ് .
മൂന്നാമത് ഹാജര്‍ നില രേഖപ്പെടുത്തി തന്റെ സാന്നിധ്യം ഉറപ്പുവരുത്താത്ത ജീവനക്കാരന്റെ പ്രതിമാസ ശമ്പളത്തില്‍ കട്ടിങ് വരുത്താനാണ് തീരുമാനം. ഇതോടെ ജോലിക്ക് എത്തുമ്പോഴും ജോലി കഴിഞ്ഞ് പോകുമ്പോഴുമുള്ള ബയോമെട്രിക് ഹാജര്‍ സംവിധാനങ്ങള്‍ക്ക് പുറമെ മൂന്നാമതൊന്നിനു കൂടി ജീവനക്കാര്‍ വിധേയരാകേണ്ടി വരും.
സ്മാര്‍ട്ട് ഫോണ്‍ ആപ്ലികേഷനുകള്‍ വഴി ജീവനക്കാരുടെ മധ്യാഹ്ന ഹാജര്‍ നില പരിശോധിച്ച് ഉറപ്പുവരുത്തുന്ന പദ്ധതി നടപ്പിലാക്കാന്‍ സിവില്‍ സര്‍വ്വീസ് കമ്മീഷനാണ് തീരുമാനിച്ചത് .