കുവൈറ്റ്: കുവൈറ്റില്‍ ബയോമേട്രിക് പരിശോധന കടുപ്പിച്ച് മന്ത്രാലയം. ബയോമെട്രിക് വിരലടയാള പ്രക്രിയ പൂര്‍ത്തിയാക്കാത്ത വ്യക്തികള്‍ ഉള്‍പ്പെടുന്ന ഏതെങ്കിലും ഇടപാടുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുമെന്ന് ബ്രിഗേഡിയര്‍ നായിഫ് ഷദ്ദാദ് അല്‍ മുതൈരി അറിയിച്ചു.
പൗരന്മാര്‍ക്ക് അവരുടെ വിരലടയാളം നല്‍കാന്‍ സെപ്റ്റംബര്‍ 30 വരെയും താമസക്കാര്‍ക്ക് ഡിസംബര്‍ 31 വരെയുമാണ് സമയമനുവദിച്ചിരിക്കുന്നത്.