കുവൈറ്റ്: കഴിഞ്ഞ ദിവസമുണ്ടായ കുവൈറ്റ് സിറ്റിയിലെ നാഷണല്‍ ഇവജ്ജലിക്കല്‍ ചര്‍ച്ചിലെ തീപ്പിടുത്തം വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമെന്ന് അതികൃതര്‍.
കഴിഞ്ഞ ദിവസം വൈകിട്ട് ഉണ്ടായ തീപിടിത്തം ആളപായമില്ലാതെ നിയന്ത്രിക്കാന്‍ ഫയര്‍ഫോഴ്‌സ് ടീമിന് കഴിഞ്ഞു. തീപിടിത്തത്തില്‍ പരിമിതമായ കേടുപാടുകള്‍ സംഭവിച്ചു
അഗ്‌നിശമന സേനാംഗങ്ങള്‍ക്ക് സ്ഥലം ഒഴിപ്പിക്കാനും സമീപത്തെ കെട്ടിടങ്ങളിലേക്ക് പടരുന്നതിന് മുമ്പ് തീ നിയന്ത്രണവിധേയമാക്കാനും കഴിഞ്ഞുവെന്നും അഗ്‌നിശമന സേന സ്ഥിരീകരിച്ചു.
വൈദ്യുത ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതായി അധികൃതര്‍ പറഞ്ഞു.