കുവൈത്ത്: പൗരന്മാരുടെയും താമസക്കാരുടെയും മത്സ്യ ആവശ്യത്തില്‍ ഗണ്യമായ കുറവ് അനുഭവപ്പെട്ടതോടെ കുവൈറ്റ് മത്സ്യവിപണി വന്‍ പ്രതിസന്ധി നേരിടുകയാണ്.
ചുട്ടുപൊള്ളുന്ന താപനില മത്സ്യ മാര്‍ക്കറ്റിലേക്ക് പോകുന്നതിന് തടസമാകുന്നുമുണ്ട്. യാത്രാ സീസണും, വേനല്‍ അവധിയും ആയതോടെ നിരവധി ഘടകങ്ങളാണ് മാന്ദ്യത്തിന് കാരണമാകുന്നത്.
ഏറെ ആവശ്യക്കാരുള്ള മീഡ് മത്സ്യത്തിന് കടുത്ത ക്ഷാമമാണ് നേരിടുന്നത്. ഈ ഇനത്തിന് അനുവദനീയമായ മത്സ്യബന്ധന സീസണിന്റെ തുടക്കമായിട്ടും ജൂലൈ ആദ്യം മുതല്‍ മീഡ് മത്സ്യത്തിന്റെ ലഭ്യതയില്‍ ക്ഷാമം നേരിടുകയാണ്.