യുഎഇയില്‍ പറക്കും ടാക്സി ദിവസങ്ങള്‍ക്കുള്ളില്‍

New Update
Bbgg

അബുദാബി: യുഎഇയില്‍ വാണിജ്യാടിസ്ഥാനത്തില്‍ പറക്കും ടാക്സി സര്‍വീസ് തുടങ്ങുന്നതിന് മുന്നോടിയായിട്ടുള്ള പരീക്ഷണ പറക്കല്‍ ഉടന്‍ തുടങ്ങുമെന്ന് യുഎസ് ആസ്ഥാനമായുള്ള ആര്‍ച്ചര്‍ ഏവിയേഷന്‍ സ്ഥാപകനും സിഇഒയുമായ ആദം ഗോള്‍ഡ്സ്റൈ്റന്‍. ദിവസങ്ങള്‍ക്കുള്ളില്‍ ആദ്യ പരീക്ഷണ ഫ്ലയിങ്ങ് ടാക്സി എത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisment

""ഫ്ലയിങ് ടാക്സിയുടെ കഴിവുകള്‍ പ്രകടിപ്പിക്കുക, പൊതുജന സ്വീകാര്യത വര്‍ധിപ്പിക്കുക, പ്രവര്‍ത്തന മികവ് മെച്ചപ്പെടുത്തുക, പ്രതീക്ഷിച്ചതിലും നേരത്തെ വരുമാനം ഉണ്ടാക്കുക എന്നിവയാണ് ഞങ്ങളുടെ ലക്ഷ്യം. കാലിഫോര്‍ണിയയില്‍ ഫ്ലയിങ്ങ് ടാക്സിയുടെ ഫ്ലൈറ്റ് ടെസ്ററ് പ്രോഗ്രാം ഞങ്ങള്‍ ഇതിനകം ആരംഭിച്ചുകഴിഞ്ഞു.' അദ്ദേഹം പറഞ്ഞു.

അബുദാബി ഇന്‍വെസ്ററ്മെന്‍റ് ഓഫീസുമായി സഹകരിച്ചാണ് ആര്‍ച്ചര്‍ ഏവിയേഷന്‍ യുഎഇയില്‍ പറക്കുന്ന കാര്‍ 'മിഡ്നൈറ്റ്' നിര്‍മിക്കുന്നതിനും, ജീവനക്കാര്‍ക്ക് പരിശീലനം നല്‍കുന്നതിനും, നടപടികള്‍ സ്വീകരിക്കുന്നത്.

"രണ്ടാം പാദത്തില്‍, കാലിഫോര്‍ണിയയിലെയും ജോര്‍ജിയയിലെയും ഞങ്ങളുടെ കമ്പനികളില്‍ ആറ് മിഡ്നൈറ്റ് വിമാനങ്ങളുടെ നിര്‍മാണം പൂര്‍ത്തിയായി' ~ ആര്‍ച്ചറിന്‍റെ സ്ഥാപകന്‍ പറഞ്ഞു. വാണിജ്യപരമായി ലാഭകരമായ ഒരു ഉല്‍പ്പന്നത്തിലാണ് കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

യുഎഇയിലും കാലിഫോര്‍ണിയയിലും സംയുക്ത പ്രവര്‍ത്തന സെഷനുകളിലൂടെ ആര്‍ച്ചര്‍ ടീമുകള്‍ സഹകരിക്കുന്നുണ്ടെന്നും യുഎഇയുടെ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി മിഡ്നൈറ്റുമായി ബന്ധപ്പെട്ട എല്ലാ പുരോഗതിയും സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വേനല്‍ക്കാലത്ത് യുഎഇയില്‍ പരീക്ഷണം നടത്തുന്നതിലൂടെ ഉയര്‍ന്ന താപനിലയുള്ള അന്തരീക്ഷത്തിലെ പ്രകടനം വിലയിരുത്താന്‍ സാധിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.

Advertisment