ഫ്ലൈനാസ് മദീനയിൽ പുതിയ സർവീസ് സ്റ്റേഷൻ തുടങ്ങി; ആദ്യഘട്ടത്തിൽ നാല് രാജ്യാന്തര ലക്ഷ്യങ്ങൾ ഉൾപ്പെടെ പുതുതായി ആറ് സർവീസുകൾ

New Update
flynas

ജിദ്ദ: മദീനയിലെ പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽ അസീസ് രാജ്യാന്തര വിമാനത്താവളത്തിൽ സൗദിയുടെ ബജറ്റ് വിമാനക്കമ്പനിയായ ഫ്ലൈനാസ് പുതിയ സർവീസ് കേന്ദ്രം തുറന്നു. പുതുതായി ആറ് ലക്ഷ്യങ്ങളിലേക്ക് സർവീസുകൾ ഏർപ്പെടുത്തിക്കൊണ്ടാണ് മദീനയിൽ നിന്നുള്ള ഫ്ലൈനാസ് കുതിപ്പ്.

Advertisment

പുതിയ ലക്ഷ്യങ്ങളിൽ നാലെണ്ണം രാജ്യാന്തര സർവീസുകളാണ്. ദുബായ്, ജോർദാൻ തലസ്ഥാനമായ അമ്മാൻ, തുർക്കിയിലെ അങ്കാറ, ഇസ്താംബുൾ എന്നിവിടങ്ങളാണ് മദീനയിൽ നിന്ന് പുതുതായി ആരംഭിക്കുന്ന രാജ്യാന്തര ലക്ഷ്യസ്ഥാനങ്ങൾ.

ദക്ഷിണ സൗദിയിലെ അബഹ, വടക്കൻ സൗദിയിലെ തബൂക്ക് എന്നിവിടങ്ങളിലേക്കാണ് പുതിയ ആഭ്യന്തര സർവീസുകൾ. ഇതിനു പുറമെ നിലവിലെ ലക്ഷ്യങ്ങളായ കൈറോ, റിയാദ്, ജിദ്ദ, ദമ്മാം എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ ഏർപ്പെടുത്തുന്നുണ്ട്.

ഇതോടെ, പുതിയ ആറ് സർവീസുകൾ ഉൾപ്പെടെ മൊത്തം 10 സർവീസുകളായി മദീനയിൽ നിന്ന് ഫ്ലൈനാസിന്. 2030-ഓടെ 250 രാജ്യാന്തര ഡെസ്റ്റിനേഷനുകൾ, 330 ദശലക്ഷം യാത്രക്കാർ, 100 ദശലക്ഷം വിനോദസഞ്ചാരികൾ എന്നിവ മുന്നിൽ കണ്ടുകൊണ്ടുള്ള തീർത്ഥാടക സേവന പരിപാടിയുടെയും ദേശീയ സിവിൽ ഏവിയേഷൻ സ്ട്രാറ്റജിയുടെയും ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ഭാഗം കൂടിയാണ്.

ഫ്ലൈനാസ് വിപുലീകവും മദീനയിലെ പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽ അസീസ് രാജ്യാന്തര വിമാനത്താവളത്തിലെ പുതിയ ഓപ്പറേഷൻ സെന്റർ ഉദ്ഘാടനവുമെന്ന് ഫ്ലൈനാസ് സി ഇ ഒയും മാനേജിംഗ് ഡയറക്ടറുമായ ബന്ദർ അൽ മുഹന്ന വിവരിച്ചു. "വിഷൻ 2030" ലക്ഷ്യങ്ങളാണ് ഫ്ലൈനാസും മുന്നിൽ കാണുന്നത്.

Advertisment