കുവൈറ്റ്: ഫോക്കസ് കുവൈറ്റിന്റെ നേതൃത്വത്തില്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ജലീബ് പാക്കിസ്ഥാനി സ്‌കൂളില്‍ വച്ച് നടത്തപ്പെട്ടു. ഫോക്കസ് യൂണിറ്റുകളില്‍ നിന്ന് എട്ട് ടീമുകള്‍ പങ്കെടുത്തു. ഉച്ചയ്ക്ക് മൂന്ന് മണിയോടെ ആരംഭിച്ച മത്സരങ്ങള്‍ രാത്രി 8 മണിയോടെ അവസാനിച്ചു.
ഫോക്കസ് ഫുട്‌ബോള്‍ കോര്‍ഡിനേറ്റര്‍ സിറാജുദിന്റെയും, ഷാന്‍ തോമസിന്റെയും നേതൃത്വത്തിലാണ് മത്സരങ്ങള്‍ സംഘടിപ്പിച്ചത്.
സെമി ഫൈനലില്‍ റോയല്‍ സ്‌ട്രൈകേഴ്‌സിനെ പരിചയപ്പെടുത്തിയ അബ്ബാസിയ എഫ്‌സിയും, ടീം കൊമ്പന്‍സിനെ പരിചയപ്പെടുത്തിയ ഫോണിക്‌സ് ടീമും ഫൈനലില്‍ ഏറ്റുമുട്ടുകയും, വാശിയെറിയ ഫൈനലില്‍ അബ്ബാസിയ എഫ്‌സി 5-0 ഫോണിക്‌സ് ടീമിനെ പരാചയപ്പെടുത്തി സീസണ്‍ 1 ജേതാക്കളായി
ജേതാക്കള്‍ക്ക് ഫോക്കസ് പ്രസിഡന്റ് ഷഹീദ് ലബ്ബ, ജേക്കബ് ജോണ്‍, ഷാജു എം ജോസ്, എബ്രഹാം ജോര്‍ജ്, രതീഷ് കുമാര്‍ എന്നിവര്‍ ട്രോഫിയും മെഡലുകളും വിതരണം ചെയ്തു.
മികച്ച പ്ലെയര്‍ ആയി നെതാന്‍ മോനാച്ചനും, മികച്ച ഗോളി ആയി മോനച്ചനും തിരഞ്ഞെടുക്കപ്പെട്ടു. ലിജോ എം ജോയ് സ്‌പെഷ്യല്‍ പ്ലയര്‍ ആയി തിരഞ്ഞെടുത്തു. റഫറി ആയി ആദിയോടന്തം കളികള്‍ നിയന്ത്രിച്ച ഷൈന്‍ നെയും പ്രത്യേകം അനുമോദിച്ചു.