/sathyam/media/media_files/r1qjiNPr4ozGZrf6mz2J.jpg)
കുവൈറ്റ്: കുവൈറ്റിൽ കെട്ടിടത്തിൽ ഉണ്ടായ അഗ്നിബാധയിൽ ജീവൻ നഷ്ടപ്പെട്ട ഫോക്ക് അംഗങ്ങളായ വിശ്വാസ് ക്യഷ്ണ, നിതിൻ ലക്ഷ്മണൻ, മറ്റ് സഹപ്രവർത്തകർ എന്നിവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ട് ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്സ്പാറ്റ്സ് അസോസിയേഷൻ അനുശോചന യോഗം സംഘടിപ്പിച്ചു .
സൂം ഓൺലൈൻ പ്ലാറ്റു ഫോമിൽ നടന്ന യോഗത്തിൽ പ്രസിഡന്റ് ലിജീഷ് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഹരിപ്രസാദ് സ്വാഗതവും മീഡിയ സെക്രട്ടറി രജിത് നന്ദിയും പറഞ്ഞു.
ദുരന്ത സമയത്തു സമയോചിത ഇടപെടൽ നടത്തിയ ഗവർമെന്റ് അധികാരികൾക്കും ഫോക്കിന്റെ ആരോഗ്യ പ്രവർത്തകർക്കും പ്രസിഡന്റ് നന്ദി രേഖപ്പെടുത്തി. സംഭവ സ്ഥലത്തു ആദ്യമെത്തിയവരിൽ ഒരാളായ കേന്ദ്രകമ്മിറ്റി അംഗം സുനേഷ് അനുഭവങ്ങൾ പങ്കുവെച്ചു .
അപകടത്തിൽ മരണപ്പെട്ട ഫോക്ക് അംഗങ്ങളുടെ നാട്ടിൽ നിന്നുള്ള കുടുംബാംഗങ്ങളും സുഹൃത്തുക്കളും, മരണാനന്തര ചടങ്ങിൽ പങ്കെടുത്ത ഫോക്ക് ട്രസ്റ്റ് ഭാരവാഹികൾ ഉൾപ്പെടെ നൂറോളം പേര് പങ്കെടുക്കുകയും ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us