/sathyam/media/media_files/2024/10/20/le9sGkIcH4nECBEz6ALT.jpg)
കുവൈറ്റ്: കുവൈറ്റില്‍ വരാനിരിക്കുന്ന ബജറ്റുകളില്‍ കമ്മി തടയാന്‍ വരുമാന സ്രോതസ്സുകള്‍ വൈവിധ്യവത്കരിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ട് സാമ്പത്തിക, നിയമ വിദഗ്ധനായ അദ്ബി അല്‍ തഹ്നൂന്‍.
2024/2025 സാമ്പത്തിക വര്‍ഷം 5.6 ബില്യണ്‍ കെഡിയുടെ കമ്മി അനുഭവിക്കുമെന്നാണ് നിഗമനം. വരുമാനത്തേക്കാള്‍ കൂടുതലായി ചെലവുകള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നതിനാല്‍ ഭാവി സാമ്പത്തിക വര്‍ഷങ്ങളിലും കമ്മി നിലനില്‍ക്കാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
മേഖലയിലെ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് സമീപ ദശകങ്ങളിലെ കുവൈറ്റ് സമ്പദ്വ്യവസ്ഥയുടെ തകര്‍ച്ചയിലും അദ്ദേഹം ഉത്കണ്ഠ പ്രകടിപ്പിച്ചു. എണ്ണ ഇതര വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന് പ്രവര്‍ത്തിക്കേണ്ടതിന്റെ പ്രാധാന്യവും അല്‍-തഹ്നൂണ്‍ ചൂണ്ടിക്കാട്ടി.
വരുമാന സ്രോതസ്സുകള്‍ ഘനവ്യവസായങ്ങള്‍, ഫാര്‍മസ്യൂട്ടിക്കല്‍സ്, ഭക്ഷ്യ ഉല്‍പന്നങ്ങള്‍, കൃഷി, ടൂറിസം തുടങ്ങി വിവിധ മേഖലകളിലേക്ക് വ്യാപിപ്പിക്കാനും അദ്ദേഹം നിര്‍ദ്ദേശിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us