37 രാജ്യങ്ങളില്‍ നിന്ന് നാല് സീരിസുകളിലായി 92 മത്സരാര്‍ത്ഥികള്‍; ഫോർമുല വൺ ഗ്രാൻഡ് പ്രീ മത്സര ആവേശത്തിൽ ബഹ്‌റൈൻ

New Update
bahrainUntitled6

മനാമ: ഫോര്‍മുല വണ്‍ ഗ്രാന്‍ഡ് പ്രീ മത്സര ആവേശത്തില്‍ ബഹ്റൈന്‍. മത്സരങ്ങള്‍ക്കായി വിപുലമായ ഒരുക്കങ്ങളാണ് രാജ്യമെങ്ങും നടന്നത്. ലോകത്തെ കാറോട്ട പ്രേമികളെ സഖീറിലെ ബഹ്റൈന്‍ ഇന്റര്‍നാഷനല്‍ സര്‍ക്യൂട്ടിലേക്കാകര്‍ഷിച്ച് മത്സരങ്ങള്‍ മാര്‍ച്ച് 2 വരെയാണു നടക്കുക.  

Advertisment

ഈ വര്‍ഷം ഫോര്‍മുല വണ്‍ 20ാം വാര്‍ഷികത്തോടനുബന്ധിച്ച് '20 ഇയേഴ്‌സ് ഓഫ് എ മോഡേണ്‍ ക്ലാസിക്' എന്ന തലക്കെട്ടിലാണു ഇത്തവണത്തെ മത്സരങ്ങള്‍. ബഹ്‌റൈനിലെ നിരത്തുകളില്‍ മറ്റ് ജിസിസി രാജ്യങ്ങളിലെ വാഹനങ്ങളാല്‍ നിറഞ്ഞിരിക്കുകയാണ്.

അതിനാല്‍ തന്നെ വരും ദിവസങ്ങളില്‍ ഗതാഗത കുരുക്ക് ഉണ്ടാകാനും സാധ്യതയുണ്ട്. മിഡില്‍ ഈസ്റ്റില്ഡ വച്ച് നടക്കാന്‍ പോകുന്ന ആദ്യ ഫോര്‍മുല 1 സര്‍ക്യൂട്ടാണ് ബഹ്‌റൈനില്‍ വച്ച് നടക്കാന്‍ പോകുന്നത്.  37 രാജ്യങ്ങളില്‍ നിന്നായി നാല് സീരിസുകളിലായി 92 മത്സരാര്‍ത്ഥികളാണ് ചാമ്പ്യന്‍ ഷിപ്പില്‍ പങ്കെടുക്കുന്നത്.

മത്സരങ്ങള്‍ക്കായി വിപുലമായ ഒരുക്കങ്ങളാണ് രാജ്യമെങ്ങും നടന്നത്. നിരവധി ഫോര്‍മുല വണ്‍ താരങ്ങള്‍ മത്സരത്തിനു മുന്നോടിയായി ബഹ്റൈനിലെത്തിയിരുന്നു. വീറും വാശിയും നിറഞ്ഞ നിറഞ്ഞ മത്സരത്തിന്റെ ഗ്രാന്റ് സ്റ്റാന്റ് ടിക്കറ്റുകളെല്ലാം നേരത്തെ തന്നെ വിറ്റു തീര്‍ന്നിരുന്നു.

സീസണിന് തുടക്കം കുറിച്ചുകൊണ്ടുള്ള ആവേശകരമായ മത്സരങ്ങള്‍ക്ക് മുന്നോടിയായി മൂന്നുദിവസത്തെ എ1 അരാംകോ പ്രീ-സീസണ്‍ ടെസ്റ്റിങ്ങിന് ബഹ്റൈന്‍ ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ട് ആതിഥേയത്വം വഹിച്ചുരുന്നു. 

മത്സരത്തോടനുബന്ധിച്ച് ഒരുക്കുന്ന വിനോദ പരിപാടികളും സ്റ്റേജ് ഷോകളും നയിക്കാനായി ലോക പ്രശസ്ത കലാകാരന്മാര്‍ ബഹ്റൈനിലെത്തിയിട്ടുണ്ട്. അദ്ലിയയില്‍ ബിയോണ്‍ മണി ഒരുക്കിയ ഫാന്‍ വില്ലേജിലും ഫോര്‍മുല വണ്‍ മത്സരങ്ങളുടെ ആവേശം പ്രകടമായി. വിനോദ സഞ്ചാര രംഗത്തും രാജ്യത്തിന്റെ സമ്പദ് മേഖലക്കും മത്സരങ്ങള്‍ പുത്തനുണര്‍വ് പകരും.  

Advertisment