/sathyam/media/media_files/a9FeGyhs7GiBf92SKkeB.jpg)
മനാമ: ബഹ്‌റൈനില്‍ 33 രാജ്യങ്ങളില്‍നിന്നുള്ള ഡ്രൈവര്‍മാര്‍ പങ്കെടുക്കുന്ന ഫോര്‍മുലാ വണ്‍ ഗ്രാന്റ്പ്രീക്ക് തുടക്കമായി. ഇത്തവണ ഫോര്‍മുല വണ്‍ ഗള്‍ഫ് എയര്‍ ബഹ്റൈന്‍ ഗ്രാന്‍ഡ് പ്രീ 2024 വ്യത്യസ്തവും വൈവിധ്യവുമായ പരിപാടികളോടെയാണ് സംഘടിപ്പിച്ചിരിക്കുന്നത്.
ഗ്രാന്‍ഡ് പ്രിയോടനുബന്ധിച്ച് സ്റ്റേജ് ഷോകള്‍, കാര്‍ണിവല്‍ റൈഡുകള്‍ തുടങ്ങി നിരവധി വിനോദ പരിപാടികളുമുണ്ട്. ഇത്തവണയും ലോകപ്രശസ്തരായ കലാകാരന്മാരുടെ സംഗീതപരിപാടി പ്രധാന ആകര്‍ഷണമാണ്.
നിക്കലോഡിയന്‍ റോക്ക്‌സ് എന്ന തലക്കെട്ടില്‍ സ്റ്റേജ് ഷോയും നടക്കും. കാര്‍ണിവല്‍ റൈഡുകളില്‍ ഭീമാകാരമായ ഫെറിസ് വീല്‍ ഉള്‍പ്പെടെയുണ്ടാകും.
ബഹ്‌റൈന്‍ എയര്‍പോര്‍ട്ട് സര്‍വീസിലെ ആയിരത്തോളം ജീവനക്കാര്‍ രാപകലില്ലാതെ വിമാനത്താവളത്തില്‍ ഫോര്‍മുലാ വണ്ണിനെത്തുന്നവരെ സ്വീകരിക്കും.
റാലി വീക്ഷിക്കാനെത്തുന്നവര്‍ക്കു എളുപ്പത്തില്‍ ഇമ്മിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനായി ബഹ്‌റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പ്രത്യേക കൗണ്ടറുകള്‍ തുറന്നിട്ടുണ്ട്. ത്രിദിന ഗ്രാന്റ് പ്രീക്ക ഇന്നു തിരശ്ശീല വീഴും.