കുവൈറ്റിലെ ഫ്രൈഡേ മാര്‍ക്കറ്റില്‍ നിന്നും 720 ലധികം ആഡംബര ബ്രാന്‍ഡുകളുടെ പകര്‍പ്പുകള്‍ പിടിച്ചെടുത്തു

വ്യാജ സാധനങ്ങള്‍ വിറ്റതിന് ഉത്തരവാദികളായവര്‍ക്ക് മന്ത്രാലയം പിഴ ചുമത്തുകയും ഈ വിഷയത്തില്‍ അവരെ കോടതിയിലേക്ക് റഫര്‍ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

New Update
kuwait1.jpg

കുവൈറ്റ്: കുവൈറ്റിലെ ഫ്രൈഡേ മാര്‍ക്കറ്റില്‍ നിന്നും 720 ലധികം ആഡംബര ബ്രാന്‍ഡുകളുടെ പകര്‍പ്പുകള്‍ പിടിച്ചെടുത്തതായി കുവൈറ്റ് വാണിജ്യ വ്യവസായ മന്ത്രാലയം അറിയിച്ചു.

Advertisment

സ്ത്രീകളുടെ ബാഗുകള്‍, തൊപ്പികള്‍, വാലറ്റുകള്‍, ഷൂകള്‍ എന്നിവ ഉള്‍പ്പെടുന്നവയാണ് പിടിച്ചെടുത്തതന്ന് വാണിജ്യ വിഭാഗം മേധാവി ഫൈസല്‍ അല്‍ അന്‍സാരി കുവൈത്ത് ന്യൂസ് ഏജന്‍സിക്ക് നല്‍കിയ പ്രസ്താവനയില്‍ പറഞ്ഞു.

വ്യാജ സാധനങ്ങള്‍ വിറ്റതിന് ഉത്തരവാദികളായവര്‍ക്ക് മന്ത്രാലയം പിഴ ചുമത്തുകയും ഈ വിഷയത്തില്‍ അവരെ കോടതിയിലേക്ക് റഫര്‍ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

നിയമനടപടികള്‍ ഒഴിവാക്കാന്‍ മന്ത്രാലയത്തിന്റെ നിയമങ്ങളും ചട്ടങ്ങളും പാലിക്കാന്‍ എല്ലാ വ്യാപാരികളാടും അദ്ദേഹം ആഹ്വാനം ചെയ്തു, ഉപഭോക്താക്കള്‍ക്ക് ഏതെങ്കിലും  പരാതികളും ഉണ്ടെങ്കില്‍ സഹേല്‍ ആപ്പില്‍ മന്ത്രാലയത്തെ അറിയിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertisment